Inakkam pinakkam

ഇണക്കം പിണക്കം
Work
Year
Language

ഇണക്കം പിണക്കം ഇതു
മനുഷ്യ കഥയുടെ ചുരുക്കം
ഒരുക്കം മുടക്കം ഇതു
പ്രണയ കഥയുടെ തുടക്കം (ഇണക്കം)

ഋതുക്കൾ വരും മടങ്ങും
മുത്തു വിതയ്ക്കും തിരിച്ചെടുക്കും (ഋതുക്കൾ)
വിരിയും പുഷ്പം കൊഴിയും
അതിൻ സുഗന്ധം കൊണ്ടു നിറയും (വിരിയും)
ആ സുഗന്ധം നില നിൽക്കും
ആയിരം യുഗങ്ങളതാസ്വദിക്കും (ഇണക്കം)

ചിരിക്കും വിധി ചിരിക്കും
ദൈവം ഉറക്കം നടിച്ചിരിക്കും (ചിരിക്കും)
ജനിക്കും സ്വപ്നം മരിക്കും
അതിൻ മധുരം കൊണ്ടു നിറയും (ജനിക്കും)
ആ മധുരം നില നിൽക്കും
ആയിരം യുഗങ്ങളതാസ്വദിക്കും (ഇണക്കം)

iṇakkaṁ piṇakkaṁ idu
manuṣya kathayuḍĕ surukkaṁ
ŏrukkaṁ muḍakkaṁ idu
praṇaya kathayuḍĕ tuḍakkaṁ (iṇakkaṁ)

ṛtukkaḽ varuṁ maḍaṅṅuṁ
muttu vidaykkuṁ tiriccĕḍukkuṁ (ṛtukkaḽ)
viriyuṁ puṣpaṁ kŏḻiyuṁ
adin sugandhaṁ kŏṇḍu niṟayuṁ (viriyuṁ)
ā sugandhaṁ nila nilkkuṁ
āyiraṁ yugaṅṅaḽadāsvadikkuṁ (iṇakkaṁ)

sirikkuṁ vidhi sirikkuṁ
daivaṁ uṟakkaṁ naḍiccirikkuṁ (sirikkuṁ)
janikkuṁ svapnaṁ marikkuṁ
adin madhuraṁ kŏṇḍu niṟayuṁ (janikkuṁ)
ā madhuraṁ nila nilkkuṁ
āyiraṁ yugaṅṅaḽadāsvadikkuṁ (iṇakkaṁ)