Imbamerum idalaagum

ഇമ്പമേറും ഇതളാകും
Year
Language

ഇമ്പമേറും ഇതളാകും മിഴികളാല്‍
ആമ്പലമ്പിളിയെ നോക്കാന്‍ കാരണം
അമ്പിളിയെ നോക്കാന്‍
ആമ്പലമ്പിളിയെ നോക്കാന്‍ കാരണം
അമ്പിളിയെ നോക്കാന്‍

പൂര്‍ണ്ണചന്ദ്രന്‍ ഇവളേ ഭുവി കാണ്‍കവേ
ഭാവമനോഹരനാവാന്‍ കാരണം
ഭാവമനോഹരനാവാന്‍

ആ സുമസുന്ദരി മല്ലിക മാമരം
ആര്‍ന്നുചേര്‍ന്നുരസി നില്‍പ്പാന്‍ എന്തിനം?
ആമരം ആര്‍ന്നുചേര്‍ന്നുരസി നില്‍പ്പാന്‍
അനുനയമോരോന്നോതിയാലതയെ
വരമുടനങ്ങനെ പുല്‍കാന്‍ എന്തിനം
വരമുടനങ്ങനെ പുല്‍കാന്‍?

മധുവുമേന്തിയൊരു കുസുമമീവിധം
വണ്ടിണതന്‍ വഴി നിന്നാല്‍ എങ്ങിനെ
വണ്ടിണതന്‍ വഴി നിന്നാല്‍
കാണുമ്പൊഴുതേ ക്ഷമയെഴാ ദേവന്‍
ഉടനേ ചെന്നുമുകര്‍ന്നാല്‍ എങ്ങനെ
ഉടനേ ചെന്നു മുകര്‍ന്നാല്‍

പ്രേമയോഗമേ കാമ്യമായ് ഭുവനേ
ജീവിതസാരമീ ആനന്ദംതാന്‍

imbameṟuṁ idaḽāguṁ miḻigaḽāl
āmbalambiḽiyĕ nokkān kāraṇaṁ
ambiḽiyĕ nokkān
āmbalambiḽiyĕ nokkān kāraṇaṁ
ambiḽiyĕ nokkān

pūrṇṇasandran ivaḽe bhuvi kāṇgave
bhāvamanoharanāvān kāraṇaṁ
bhāvamanoharanāvān

ā sumasundari malliga māmaraṁ
ārnnusernnurasi nilppān ĕndinaṁ?
āmaraṁ ārnnusernnurasi nilppān
anunayamoronnodiyāladayĕ
varamuḍanaṅṅanĕ pulgān ĕndinaṁ
varamuḍanaṅṅanĕ pulgān?

madhuvumendiyŏru kusumamīvidhaṁ
vaṇḍiṇadan vaḻi ninnāl ĕṅṅinĕ
vaṇḍiṇadan vaḻi ninnāl
kāṇumbŏḻude kṣamayĕḻā devan
uḍane sĕnnumugarnnāl ĕṅṅanĕ
uḍane sĕnnu mugarnnāl

premayogame kāmyamāy bhuvane
jīvidasāramī ānandaṁtān