ഇമ്പമേ ഇമ്പമേ ഹാ
മോഹനമീ ശുഭകാലം എന്‍
പ്രേമവിജയമധുകാലം
(ഇമ്പമേ)
ഈ നവയൗവ്വനശ്രീകാന്തി
പ്രേമാനന്ദതരളിതമാമേ
ശീതളമാമേ ശ്രീകരമാമേ
അനുഭവസുഖദാരാമേ
എന്‍ മനോരമണസല്ലാപം - എന്‍
ജീവിതസുഖധനലാഭം
(ഇമ്പമേ)
പുഞ്ചിരിതൂകി ഇണയായി കൂടി
സഞ്ചിതാഭമീലോകേ
ആതങ്കം ഏശിടാതെ
വാഴു്വതേ നമുക്കാനന്ദം
മതാരമിപ്പതാനനുരാഗം - ഈ
പ്രേമവിജയയുവകാലം - ഈ
പ്രേമവിജയയുവകാലം
imbame imbame hā
mohanamī śubhagālaṁ ĕn
premavijayamadhugālaṁ
(imbame)
ī navayauvvanaśrīgāndi
premānandadaraḽidamāme
śīdaḽamāme śrīgaramāme
anubhavasukhadārāme
ĕn manoramaṇasallābaṁ - ĕn
jīvidasukhadhanalābhaṁ
(imbame)
puñjiridūgi iṇayāyi kūḍi
sañjidābhamīloge
ādaṅgaṁ eśiḍādĕ
vāḻu്vade namukkānandaṁ
madāramippadānanurāgaṁ - ī
premavijayayuvagālaṁ - ī
premavijayayuvagālaṁ