Illikkaattiloliccu

ഇല്ലിക്കാട്ടിലൊളിച്ചു
Year
Language

ഇല്ലിക്കാട്ടിലൊളിച്ചു കളിക്കും താന്തോന്നിക്കാറ്റേ
അല്ലിമുല്ല വല്ലിയിലാടാന്‍ പോരാമൊ ?
പൂ തരാം തേന്‍ തരാം കുലിര്‍ തരാം
കാണാപ്പൂഞ്ചോലയില്‍ നീ മുങ്ങി വാ (ഇല്ലിക്കാട്ടിലൊളിച്ചു..)

നൂറുനൂറു വസന്തങ്ങള്‍ വിരുന്നുവന്നു
നൂപുരങ്ങള്‍ ചാര്‍ത്തി സ്വപ്നം ആടി നിന്നു (നൂറു നൂറു..)
മഞ്ഞു പെയ്യും താഴ്‌വരയില്‍ പോയ്‌ വരാമൊ ?
കാടായ കാടുകള്‍ ചുറ്റി പാടി വരാമോ?
കാറ്റേ കാടായ കാടുകള്‍ ചുറ്റി പാടി വരാമോ? (ഇല്ലിക്കാട്ടിലൊളിച്ചു..)

പൂത്തിലഞ്ഞി ചില്ലകളില്‍ കിളികള്‍ വന്നു
കരളുകളില്‍ കുടമുല്ല പൂവിരിഞ്ഞൂ
താമരപ്പൂ തേരിലേറി നൃത്തമാടാന്‍ എത്താമോ?
താരണിയും മലഞ്ചരുവില്‍ തപസ്സിരിക്കാമൊ?
കാറ്റേ താരണിയും മലഞ്ചരുവില്‍ തപസ്സിരിക്കാമൊ? (ഇല്ലിക്കാട്ടിലൊളിച്ചു..)

illikkāṭṭilŏḽiccu kaḽikkuṁ tāndonnikkāṭre
allimulla valliyilāḍān porāmŏ ?
pū tarāṁ ten darāṁ kulir tarāṁ
kāṇāppūñjolayil nī muṅṅi vā (illikkāṭṭilŏḽiccu..)

nūṟunūṟu vasandaṅṅaḽ virunnuvannu
nūburaṅṅaḽ sārtti svapnaṁ āḍi ninnu (nūṟu nūṟu..)
maññu pĕyyuṁ tāḻ‌varayil poy‌ varāmŏ ?
kāḍāya kāḍugaḽ suṭri pāḍi varāmo?
kāṭre kāḍāya kāḍugaḽ suṭri pāḍi varāmo? (illikkāṭṭilŏḽiccu..)

pūttilaññi sillagaḽil kiḽigaḽ vannu
karaḽugaḽil kuḍamulla pūviriññū
tāmarappū terileṟi nṛttamāḍān ĕttāmo?
tāraṇiyuṁ malañjaruvil tabassirikkāmŏ?
kāṭre tāraṇiyuṁ malañjaruvil tabassirikkāmŏ? (illikkāṭṭilŏḽiccu..)