Illikkaadum

ഇല്ലിക്കാടും
Year
Language

ഇല്ലിക്കാടും മാലേയമണിയും
മുകിലോരത്തെങ്ങാന്‍ തിങ്കള്‍ തെളിഞ്ഞാല്‍ (2)
മോഹങ്ങള്‍ക്കിന്ന് ഉറുമാലും തുന്നീ
കനവില്‍ ഞാന്‍ മൂളും രാവിന്നീണം കേട്ടോ... (ഇല്ലിക്കാടും)

തൂമഞ്ഞു തെന്നല്‍ പോലെ അതിലോല ലോലമായി
കിളിവാതിലാരിന്നു പതിയെ തുറന്നു (2)
ഉടവാളും ചൂടി വരും വീരനെന്ന് ഞാന്‍ നിനച്ച്
അറിയാതെ കോരിത്തരിച്ചീലയോ
നീ ഇനിയും വരില്ലേ..... (ഇല്ലിക്കാടും)

പൂം പട്ട് നെയ്യുന്നോര് പുതുപാട്ട് തീര്‍ക്കുന്നോര്
പതിവായി നിന്‍ വീരകഥകള്‍ പറഞ്ഞു (2)
അത് കേട്ട് കേഴും പാവം വാനമ്പാടി തേങ്ങല്‍ നീങ്ങാന്‍
കരിനീല കണ്ണാളല്ലയോ വരൂ
വീരനിന്നരികില്‍.....(ഇല്ലിക്കാടും)

illikkāḍuṁ māleyamaṇiyuṁ
mugilorattĕṅṅān diṅgaḽ tĕḽiññāl (2)
mohaṅṅaḽkkinn uṟumāluṁ tunnī
kanavil ñān mūḽuṁ rāvinnīṇaṁ keṭṭo... (illikkāḍuṁ)

tūmaññu tĕnnal polĕ adilola lolamāyi
kiḽivādilārinnu padiyĕ tuṟannu (2)
uḍavāḽuṁ sūḍi varuṁ vīranĕnn ñān ninacc
aṟiyādĕ korittariccīlayo
nī iniyuṁ varille..... (illikkāḍuṁ)

pūṁ paṭṭ nĕyyunnor pudubāṭṭ tīrkkunnor
padivāyi nin vīragathagaḽ paṟaññu (2)
at keṭṭ keḻuṁ pāvaṁ vānambāḍi teṅṅal nīṅṅān
karinīla kaṇṇāḽallayo varū
vīraninnarigil.....(illikkāḍuṁ)