Illaarillam kaattinullil

ഇല്ലാരില്ലം കാട്ടിനുള്ളില്‍
Year
Language

ഇല്ല്ലാരില്ലം കാട്ടിനുള്ളിലൊരിത്തിരിപ്പൂ ഋതുമതിപ്പൂ
ഋതുമതിപ്പൂവിനു ഞൊറിവെച്ചുടുക്കുവാന്‍
പുടവയുമായിളം വെയിലേ വാ

ഇളം കവുങ്ങിന്‍ പൂക്കുല ചൂടിച്ചു
നിറപറവെച്ചു വിളക്കുവെച്ചേ
ഈ ഋതുമതിപ്പൂവിനെ നീരാടിക്കാന്‍
ഇതുവഴിനീ കാറ്റേ വാ കുളിര്‍ കാറ്റേവാ

കടല്‍ക്കരയില്‍ മാനം ചുവക്കുമ്പോള്‍
കമ്പിളിവിരിക്കും പൊന്‍ മുകിലേ
ഈ ഋതുമതിപ്പൂവിനു മാറുമറയ്ക്കാന്‍
ഇണത്തുകിലും കൊണ്ടിതിലേ വാ മുകിലേ വാ

കടുക്കനിട്ടു കസവും തോളിലിട്ടു
കടക്കണ്ണെറിയും പൂത്തുമ്പീ
ഈ ഋതുമതിപ്പൂവിനെ പുളകത്തില്‍ മുക്കുവാന്‍
മധുരവുമായ് നീ ഇതിലേ വാ

illlārillaṁ kāṭṭinuḽḽilŏrittirippū ṛtumadippū
ṛtumadippūvinu ñŏṟivĕccuḍukkuvān
puḍavayumāyiḽaṁ vĕyile vā

iḽaṁ kavuṅṅin pūkkula sūḍiccu
niṟabaṟavĕccu viḽakkuvĕcce
ī ṛtumadippūvinĕ nīrāḍikkān
iduvaḻinī kāṭre vā kuḽir kāṭrevā

kaḍalkkarayil mānaṁ suvakkumboḽ
kambiḽivirikkuṁ pŏn mugile
ī ṛtumadippūvinu māṟumaṟaykkān
iṇattugiluṁ kŏṇḍidile vā mugile vā

kaḍukkaniṭṭu kasavuṁ toḽiliṭṭu
kaḍakkaṇṇĕṟiyuṁ pūttumbī
ī ṛtumadippūvinĕ puḽagattil mukkuvān
madhuravumāy nī idile vā