ഇലയില്ലാമരങ്ങളില്‍ തണല്‍ തേടും കിളികളേ
മലരില്ലാവനികയില്‍... തേന്‍ തേടും തുമ്പികളേ...
ആ.... തേന്‍ തേടും തുമ്പികളേ
പറുദീസയില്‍ വാണൊരു ദൈവം
പര ദോഷകനാകും ചെകുത്താന്‍
ഒരു ബലപരിശോധനയ്ക്കൊരുങ്ങീ
ബലിസ്നേഹിത ഹൃദയങ്ങളായി
കറപുരളാതിണപ്പൂക്കള്‍ കരളുകളൊന്നായ് ചേരും
മോഹത്തിന്‍ പരിശുദ്ധഭാവം
സ്നേഹസുധാരസം ചൊരിയും
ആ ദിവ്യകുസുമങ്ങളലക്ഷ്യം
ലോകം ദൂരെവലിച്ചെറിഞ്ഞീടും
ലോകം ദൂരെവലിച്ചെറിഞ്ഞീടും....
പ്രേമത്തിന്‍ മുന്തിരിവനിയില്‍
കാമുകഹൃദയങ്ങളണയും
ആലിംഗനത്തിലലിഞ്ഞു
ആനന്ദലഹരിയില്‍ മുഴുകും
ആ ദിവ്യനിമിഷത്തില്‍ അവരേ
ലോകം കാരാഗൃഹത്തിലടയ്ക്കും