Ilanyanyaippoomanamolugivarunnu

ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു
Work
Year
Language

ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു
ഇന്ദ്രിയങ്ങളിലതു പടരുന്നു
പകല്‍ക്കിനാവിന്‍ പനിനീര്‍മഴയില്‍
പണ്ടു നിന്‍ മുഖം പകര്‍ന്ന ഗന്ധം
ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു....

രജതരേഖകള്‍ നിഴലുകള്‍ പാകി
രജനീഗന്ധികള്‍ പുഞ്ചിരി തൂകി
ഈ നിലാവിന്‍ നീല ഞൊറികളില്‍
ഓമനേ നിന്‍ പാവാടയിളകി
കൊഴിഞ്ഞദിനത്തിന്‍ ഇതളുകള്‍ പോലെ
അകന്നുവോ നിന്‍ പൂമ്പട്ടു തിരകള്‍
ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു........

തരളരശ്മികള്‍ തന്ത്രികളായി
തഴുകീ കാറ്റല കവിതകളായി
ഈ നിശീഥം പാടും വരികളില്‍
ഓമനേ നിന്‍ ശാലീന നാദം
അടര്‍ന്ന കിനാവിന്‍ തളിരുകള്‍ പോലെ
അകന്നുവോ നിന്‍ പൊന്‍ ചിലമ്പൊലികള്‍
ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു.........

ilaññippūmaṇamŏḻugivarunnu
indriyaṅṅaḽiladu paḍarunnu
pagalkkināvin paninīrmaḻayil
paṇḍu nin mukhaṁ pagarnna gandhaṁ
ilaññippūmaṇamŏḻugivarunnu....

rajadarekhagaḽ niḻalugaḽ pāgi
rajanīgandhigaḽ puñjiri tūgi
ī nilāvin nīla ñŏṟigaḽil
omane nin pāvāḍayiḽagi
kŏḻiññadinattin idaḽugaḽ polĕ
agannuvo nin pūmbaṭṭu tiragaḽ
ilaññippūmaṇamŏḻugivarunnu........

taraḽaraśmigaḽ tandrigaḽāyi
taḻugī kāṭrala kavidagaḽāyi
ī niśīthaṁ pāḍuṁ varigaḽil
omane nin śālīna nādaṁ
aḍarnna kināvin daḽirugaḽ polĕ
agannuvo nin pŏn silambŏligaḽ
ilaññippūmaṇamŏḻugivarunnu.........