Ilanondu tagarnnoru

ഇഴനൊന്തു തകർന്നൊരു
Year
Language

ഇഴനൊന്തു തകർന്നൊരു മണി വീണ ഞാൻ
ഇടനെഞ്ചിൽ അപശ്രുതി മാത്രം
ഇതൾ വാടിക്കരിയുന്ന കദളീമുകുളം
ഹൃദയത്തിൽ എരിവേനൽ മാത്രം - എൻ
ഹൃദയത്തിൽ എരിവേനൽ മാത്രം

നെടുവീർപ്പിൻ താളമായ്‌ ഇതു വഴി ഒഴുകും
ചുടലപ്പറമ്പിലെ കാറ്റേ
പുണരൂ വന്നെന്നെ പുണരൂ
സ്വരരാഗ മധുരിമ ചൂടിയ കാറ്റേ
ഗന്ധർവ്വ ഗാനത്തിൻ അന്തിമ പാദമേ
ചിന്തകളിൽ വീണുറയൂ
(ഇഴ നൊന്തു)

ചിരകാല മോഹങ്ങൾ തോരണം ചാർത്തുമെൻ
ചിത്ര മനോരഥ പഥമേ
മറക്കൂ സർവ്വവും മറക്കൂ
നിറദീപമണഞ്ഞു തിമിരമായ്‌ മുന്നിൽ
പിടയരുതേ തേങ്ങി വിതുമ്പരുതേ
എൻ കരളാം ചിറകറ്റ കിളിയേ
(ഇഴ നൊന്തു)

iḻanŏndu tagarnnŏru maṇi vīṇa ñān
iḍanĕñjil abaśrudi mātraṁ
idaḽ vāḍikkariyunna kadaḽīmuguḽaṁ
hṛdayattil ĕrivenal mātraṁ - ĕn
hṛdayattil ĕrivenal mātraṁ

nĕḍuvīrppin dāḽamāy‌ idu vaḻi ŏḻuguṁ
suḍalappaṟambilĕ kāṭre
puṇarū vannĕnnĕ puṇarū
svararāga madhurima sūḍiya kāṭre
gandharvva gānattin andima pādame
sindagaḽil vīṇuṟayū
(iḻa nŏndu)

siragāla mohaṅṅaḽ toraṇaṁ sārttumĕn
sitra manoratha pathame
maṟakkū sarvvavuṁ maṟakkū
niṟadībamaṇaññu timiramāy‌ munnil
piḍayarude teṅṅi vidumbarude
ĕn karaḽāṁ siṟagaṭra kiḽiye
(iḻa nŏndu)