Ilaneer

ഇളനീർ
Work
Year
Language

ഇളനീർ ഇളനീർ ഇളനീർ
ഇളനീരിനിളനീരിളനീർ
കന്നിത്തയ്യിലെ ഇളനീർ
എടുക്കാം കുടിക്കാം
ദാഹം തീര്‍ക്കാം
(ഇളനീർ..)

ഇടതിങ്ങിവളരും കടിഞ്ഞൂൽക്കുലയിലെ ഇളനീർ
ഇതിനകത്തമൃതാണമൃത്‌
കാറ്റു കടക്കാത്ത കുമ്പിളിനുള്ളിലെ കുളിര്‌ കുളിര്‌
കുടിച്ചു നോക്കൂ കുടിച്ചു നോക്കൂ
(ഇളനീർ..)

ഇളവെയിൽത്തഴുകിക്കവിളു തുടുത്തോരിളനീര്‌
ഇതിനെന്തൊരഴകാണഴക്‌
ആരും രുചിക്കാത്ത പാനപാത്രത്തിലെ ലഹരി
രുചിച്ചു നോക്കൂ രുചിച്ചു നോക്കൂ
(ഇളനീർ..)

ഇളംപച്ച നിറമുള്ള റൗക്കയണിഞ്ഞോരിളനീര്‌
ഇതിനുള്ളിൽ പളുങ്കാണു പളുങ്ക്‌
വണ്ടു തുളയ്ക്കാത്ത തേൻമൊട്ടിനുള്ളിലെ പളുങ്ക് പളുങ്ക്‌
രുചിച്ചു നോക്കൂ രുചിച്ചു നോക്കൂ

iḽanīr iḽanīr iḽanīr
iḽanīriniḽanīriḽanīr
kannittayyilĕ iḽanīr
ĕḍukkāṁ kuḍikkāṁ
dāhaṁ tīrkkāṁ
(iḽanīr..)

iḍadiṅṅivaḽaruṁ kaḍiññūlkkulayilĕ iḽanīr
idinagattamṛtāṇamṛt‌
kāṭru kaḍakkātta kumbiḽinuḽḽilĕ kuḽir‌ kuḽir‌
kuḍiccu nokkū kuḍiccu nokkū
(iḽanīr..)

iḽavĕyilttaḻugikkaviḽu tuḍuttoriḽanīr‌
idinĕndŏraḻagāṇaḻak‌
āruṁ rusikkātta pānabātrattilĕ lahari
rusiccu nokkū rusiccu nokkū
(iḽanīr..)

iḽaṁpacca niṟamuḽḽa ṟaukkayaṇiññoriḽanīr‌
idinuḽḽil paḽuṅgāṇu paḽuṅk‌
vaṇḍu tuḽaykkātta tenmŏṭṭinuḽḽilĕ paḽuṅk paḽuṅk‌
rusiccu nokkū rusiccu nokkū