Ilamulla poove

ഇളമുല്ല പൂവേ
Year
Language

ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ
വിടരും നിലാവേ മധുമഞ്ജുരാവേ
എന്നുള്ളിൽ നീളേ വിളയാടും പൂവേ
ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ

ചിറകാർന്ന പാട്ടിൽ സ്വരമാണു നമ്മൾ
കളിയാടി പ്രേമം മദിരോൽസവത്തിൽ
ഇളമാവിൻ ശാഖ കുളിർക്കാറ്റിലാടി
മൊഴിയുന്നു കാവിൽ മതികോകിലങ്ങൾ
എന്നുള്ളിൽ നീയും നിന്നുള്ളിൽ ഞാനും
ചൊടിയാകെയൂറും മദിരാകണങ്ങൾ
എൻ രാഗമാലാ എന്നാളും മേവും
എന്നുള്ളിൽ നീളേ വിളയാടും പൂവേ
ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ

ആ...ആ....ആ....ആ‍.....
മദനന്റെ തോപ്പിൽ മധുമാസവേള
മധുമാസവേള ഈ രാഗധാര
എൻ മൊഴിയിൽ പാട്ടായ് ലയകേളിമേള
മനസ്സിന്റെ ദ്യോവിൽ നിൻ പദങ്ങൾ പാടാൻ
എൻ വിപഞ്ചി നീയായ് ഈ പ്രണയരാവിൽ
അനുരാഗമല്ലേ പ്രിയ പ്രേമഗംഗേ
ഇന്നെന്റെ മാറിൽ നീ മുദ്ര ചാർത്തു
എന്നുള്ളിൽ നീളേ വിളയാടും പൂവേ
ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ
ആഹാഹാഹാ ഹാഹാ ലലാലലാല - 2

iḽamullappūve iḍanĕñjin pūve
viḍaruṁ nilāve madhumañjurāve
ĕnnuḽḽil nīḽe viḽayāḍuṁ pūve
iḽamullappūve iḍanĕñjin pūve

siṟagārnna pāṭṭil svaramāṇu nammaḽ
kaḽiyāḍi premaṁ madirolsavattil
iḽamāvin śākha kuḽirkkāṭrilāḍi
mŏḻiyunnu kāvil madigogilaṅṅaḽ
ĕnnuḽḽil nīyuṁ ninnuḽḽil ñānuṁ
sŏḍiyāgĕyūṟuṁ madirāgaṇaṅṅaḽ
ĕn rāgamālā ĕnnāḽuṁ mevuṁ
ĕnnuḽḽil nīḽe viḽayāḍuṁ pūve
iḽamullappūve iḍanĕñjin pūve

ā...ā....ā....ā.....
madananṟĕ toppil madhumāsaveḽa
madhumāsaveḽa ī rāgadhāra
ĕn mŏḻiyil pāṭṭāy layageḽimeḽa
manassinṟĕ dyovil nin padaṅṅaḽ pāḍān
ĕn vibañji nīyāy ī praṇayarāvil
anurāgamalle priya premagaṁge
innĕnṟĕ māṟil nī mudra sārttu
ĕnnuḽḽil nīḽe viḽayāḍuṁ pūve
iḽamullappūve iḍanĕñjin pūve
āhāhāhā hāhā lalālalāla - 2