ഇളംതെന്നലിന്‍ തളിര്‍തൊട്ടിലാട്ടി
ഇളംതെന്നലിന്‍ തളിര്‍തൊട്ടിലാട്ടി കിളിപ്പാട്ടുമായ്
മയങ്ങു നീ ഉറങ്ങു നീ (2)
ന്യായവേദി തൻ മിഴിയിലും മൊഴിയിലും
തമോബാധകൾ മുന്നിലോ അന്ധത
നെഞ്ചിലൂറി നിറയും സ്വപ്നജാലമവിടെ
കണ്ണുനീരിലലിയും മൗനമോഹമിവിടെ (2)
ശപ്തജീവിതം ഓതുമീ ചരിതമോ
വിഷാദത്മകം പിന്നിലോ ശൂന്യത
സ്വർണ്ണമൂടുപടത്താൽ കണ്ണുപൊത്തി സത്യം
നൊമ്പരതീയിലുരുകി വെന്തു കീറി ഹൃദയം (2)
ന്യായവേദി തൻ മിഴിയിലും മൊഴിയിലും
തമോബാധകൾ മുന്നിലോ അന്ധത
(ഇളം തെന്നലിൻ...)
iḽaṁtĕnnalin daḽirdŏṭṭilāṭṭi kiḽippāṭṭumāy
mayaṅṅu nī uṟaṅṅu nī (2)
nyāyavedi tan miḻiyiluṁ mŏḻiyiluṁ
tamobādhagaḽ munnilo andhada
nĕñjilūṟi niṟayuṁ svapnajālamaviḍĕ
kaṇṇunīrilaliyuṁ maunamohamiviḍĕ (2)
śaptajīvidaṁ odumī saridamo
viṣādatmagaṁ pinnilo śūnyada
svarṇṇamūḍubaḍattāl kaṇṇubŏtti satyaṁ
nŏmbaradīyilurugi vĕndu kīṟi hṛdayaṁ (2)
nyāyavedi tan miḻiyiluṁ mŏḻiyiluṁ
tamobādhagaḽ munnilo andhada
(iḽaṁ tĕnnalin...)