ഇളംമഞ്ഞിന്‍ കുളിരുമായൊരു [D]
ഇളംമഞ്ഞിൻ കുളിരുമായൊരു കുയിൽ
മിഴിച്ചെപ്പിൽ വിരഹകദന കടൽ
ഹൃദയമുരളിക തകർന്നുപാടും ഗീതം
രാഗം ശോകം ഗീതം രാഗം ശോകം
( ഇളംമഞ്ഞിൻ )
ചിറകൊടിഞ്ഞ കിനാക്കളിൽ
ഇതൾ പൊഴിഞ്ഞ സുമങ്ങളിൽ
നിഴൽ പടർന്ന നിരാശയിൽ
തരളമന്ത്രവികാരമായ്
നീയെന്റെ ജീവനിൽ ഉണരൂ ദേവാ
( ഇളംമഞ്ഞിൻ )
മോഹഭംഗമനസ്സിലെ
പാപപങ്കിലനടകളിൽ
തൊഴുതുനിന്നു പ്രദോഷമായ്
അകലുമാത്മ മനോഹരീ
നീയെന്റെ പ്രാണനിൽ അലിയൂ വേഗം
( ഇളംമഞ്ഞിൻ )
iḽaṁmaññin kuḽirumāyŏru kuyil
miḻiccĕppil virahagadana kaḍal
hṛdayamuraḽiga tagarnnubāḍuṁ gīdaṁ
rāgaṁ śogaṁ gīdaṁ rāgaṁ śogaṁ
( iḽaṁmaññin )
siṟagŏḍiñña kinākkaḽil
idaḽ pŏḻiñña sumaṅṅaḽil
niḻal paḍarnna nirāśayil
taraḽamandravigāramāy
nīyĕnṟĕ jīvanil uṇarū devā
( iḽaṁmaññin )
mohabhaṁgamanassilĕ
pābabaṅgilanaḍagaḽil
tŏḻuduninnu pradoṣamāy
agalumātma manoharī
nīyĕnṟĕ prāṇanil aliyū vegaṁ
( iḽaṁmaññin )