ഇളംകാവില്‍ ഭഗവതി എഴുന്നള്ളുന്നു
മൂവുലകിനും ഉടയവള്‍ എഴുന്നള്ളുന്നു
ആനന്ദ പുഴ തന്നില്‍ ആലോലമാറാടി
ആശ്രിതകല്പവല്ലി എഴുന്നള്ളുന്നു
പൂമ്പട്ടാടകള്‍ ചുറ്റി പുതുമലര്‍ മാല ചാര്‍ത്തി
പൊന്‍ പാദം പണിവോര്‍ക്കു പുണ്യമേകി
ചന്ദനക്കലി പൂശി സിന്ദൂരക്കുറി കുത്തി
ചന്ദത്തില്‍ ചിരിച്ചമ്മ എഴുന്നള്ളുന്നു ( ഇളംകാവില്‍ )
മായാത്ത സുകൃതത്തിന്‍ മാധുര്യം പകരുന്ന
മായാമനോഹരിയാം തമ്പുരാട്ടി
മാലോകര്‍ക്കെഴും ദു:ഖം ആകെയും മാറ്റുവാനായ്
മദയാനപ്പുറത്തേറി എഴുന്നള്ളുന്നു (മാലോകര്‍ക്കെഴും)
( ഇളംകാവില്‍ )