Ilamaavin

ഇളമാവിന്‍
Year
Language

ഓ....
ഇളമാവിന്‍ തുഞ്ചത്തെ മണിയൂഞ്ഞാല്‍ പടിമേലെ
കുറുവാല്‍ക്കിളിയായ് നിന്നെ കളിയാട്ടാം ഞാന്‍
പകല്‍ മായും പടവിന്മേല്‍ പനിനീരിന്‍ ചിറകിന്മേല്‍
പതിയെപ്പതിയെ നിന്നെ കുളിരൂട്ടാം ഞാന്‍
പീലിമിഴിത്തുമ്പാലെ മെയ്യുഴിയാം
നാലുമണിപ്പൂവാലേ തെന്‍ പൊതിയാം
നിന്നെ മലര്‍ മഞ്ചലില്‍ നെഞ്ചിലെ മഞ്ചത്തില്‍ കൊണ്ടുപോരാം
[ഇളമാവിന്‍ ]

ആരോ തിരി വയ്ക്കും മണിനാഗപ്പൊന്‍ തറയില്‍
മലര്‍ മണിമഞ്ഞള്‍ താലമായി
എന്നുള്ളം മുന്നില്‍ നേദിക്കാം
ഒരു വാല്‍ക്കിണ്ടിയില്‍ എന്റെ സാഫല്യമാം
നറുവെണ്‍ കനവിന്‍ ചുടു പാല്‍ ചുരത്താം
നിന്റെ പവിഴച്ചുണ്ടത്തെ പവിഴപ്പാത്രത്തില്‍
സ്നേഹം കാത്തുവയ്ക്കാം
[ഇളമാവിന്‍ ]

ആരോ വിരി നീര്‍ത്തും മണിമച്ചിന്‍ രാവറയില്‍
ഒരു കുളിര്‍ തിങ്കള്‍ ദീപമായ്
എന്‍ സ്വപ്നം കൊണ്ടു മൂടിടാം
നിന്റെ മണ്‍കുടിലിന്‍ ചില്ലു വാതില്‍ക്കലെ
മണിമണ്ഡപത്തില്‍ വന്നു കാത്തിരിക്കാം
നിന്റെ ഹൃദയതംബുരു സ്വരം ചുരത്തുന്ന
നാദം പെയ്തൊഴിയാം
[ഇളമാവിന്‍ ]

o....
iḽamāvin duñjattĕ maṇiyūññāl paḍimelĕ
kuṟuvālkkiḽiyāy ninnĕ kaḽiyāṭṭāṁ ñān
pagal māyuṁ paḍavinmel paninīrin siṟaginmel
padiyĕppadiyĕ ninnĕ kuḽirūṭṭāṁ ñān
pīlimiḻittumbālĕ mĕyyuḻiyāṁ
nālumaṇippūvāle tĕn pŏdiyāṁ
ninnĕ malar mañjalil nĕñjilĕ mañjattil kŏṇḍuborāṁ
[iḽamāvin ]

āro tiri vaykkuṁ maṇināgappŏn daṟayil
malar maṇimaññaḽ tālamāyi
ĕnnuḽḽaṁ munnil nedikkāṁ
ŏru vālkkiṇḍiyil ĕnṟĕ sāphalyamāṁ
naṟuvĕṇ kanavin suḍu pāl surattāṁ
ninṟĕ paviḻaccuṇḍattĕ paviḻappātrattil
snehaṁ kāttuvaykkāṁ
[iḽamāvin ]

āro viri nīrttuṁ maṇimaccin rāvaṟayil
ŏru kuḽir tiṅgaḽ dībamāy
ĕn svapnaṁ kŏṇḍu mūḍiḍāṁ
ninṟĕ maṇguḍilin sillu vādilkkalĕ
maṇimaṇḍabattil vannu kāttirikkāṁ
ninṟĕ hṛdayadaṁburu svaraṁ surattunna
nādaṁ pĕydŏḻiyāṁ
[iḽamāvin ]