Ilam pennin

ഇളം പെണ്ണിൻ
Year
Language

ഇളം പെണ്ണിൽ രാഗോല്ലാസം
ഇടനെഞ്ചിൽ മോഹജാലം
ഇനിച്ചീടുമേതോ നാണം
ഇലത്താളമേറും ഈണം
ഹൃദയം കവരും അനുപമ കവിതേ
(ഇളം പെണ്ണിൽ രാഗോല്ലാസം..)

ജയദേവ ഗീതമായി രവിവർമ്മ ചിത്രമായീ
ആ..ആ.ആ
ജയദേവ ഗീതമായി രവിവർമ്മ ചിത്രമായീ
വിടരുമീയഴകിൽ ഉപമകളിനിയെവിടെ
കാവ്യഭാവനകൾ മുള പൊട്ടി ഇതളണിയും (2)
അരികിൽ തെളിയും മഴവിൽ കൊടിയേ
(ഇളം പെണ്ണിൽ രാഗോല്ലാസം..)

മകരന്ദ ചാർ നിറച്ച് തളിർ മേനി തീർത്തതാണോ (2)
ഉടലിനീ വടിവിലടിമുടി നവപുളകം
പാദ താമരകൾ ചിലമ്പിട്ട് നടനമാടും (2)
കരളിൽ ഒഴുകും മധുരസകണികേ
(ഇളം പെണ്ണിൽ രാഗോല്ലാസം..)

iḽaṁ pĕṇṇil rāgollāsaṁ
iḍanĕñjil mohajālaṁ
iniccīḍumedo nāṇaṁ
ilattāḽameṟuṁ īṇaṁ
hṛdayaṁ kavaruṁ anubama kavide
(iḽaṁ pĕṇṇil rāgollāsaṁ..)

jayadeva gīdamāyi ravivarmma sitramāyī
ā..ā.ā
jayadeva gīdamāyi ravivarmma sitramāyī
viḍarumīyaḻagil ubamagaḽiniyĕviḍĕ
kāvyabhāvanagaḽ muḽa pŏṭṭi idaḽaṇiyuṁ (2)
arigil tĕḽiyuṁ maḻavil kŏḍiye
(iḽaṁ pĕṇṇil rāgollāsaṁ..)

magaranda sār niṟacc taḽir meni tīrttadāṇo (2)
uḍalinī vaḍivilaḍimuḍi navabuḽagaṁ
pāda tāmaragaḽ silambiṭṭ naḍanamāḍuṁ (2)
karaḽil ŏḻuguṁ madhurasagaṇige
(iḽaṁ pĕṇṇil rāgollāsaṁ..)