Ilam manyanyain kuliril

ഇളം മഞ്ഞിന്‍ കുളിരില്‍
Year
Language

ഇളംമഞ്ഞിന്‍ കുളിരില്‍
ഇളംമഞ്ഞിന്‍ കുളിരില്‍ ഋതുമതിയായോരിന്ദീവര കന്യകേ
ഇന്നു രാവില്‍ നിനക്കുറങ്ങാന്‍ പുല്ലുപായ വിരിച്ചു
നിലാവു് പുല്ലുപായ വിരിച്ചു
(ഇളംമഞ്ഞിന്‍ കുളിരില്‍)

നെറുകയിലലസം നീ വാരി ചുറ്റിയ നീളന്‍ ചുരുള്‍മുടി ഉലയുമ്പോള്‍ (2)
നിറയൗവ്വനത്തിലെ ഉന്നോന്നതങ്ങളില്‍ നീഹാരം ഉറയുമ്പോള്‍
നിന്റെ നീരാട്ടു് നിര്‍വൃതിയില്‍ സ്വയം മറന്നു
ഇന്നു നീരാട്ടു കടവില്‍ വന്നു (2)
(ഇളംമഞ്ഞിന്‍ കുളിരില്‍)

കളഭവും കച്ചിലച്ചാന്തുമായു് നീ കല്‍പ്പടവില്‍ കുളിക്കാന്‍ ഇറങ്ങുമ്പോള്‍ (2)
(കളഭവും )
ആയിരം കൈകളാല്‍ ഓളങ്ങള്‍ നിന്നെ ആപാദചൂടം പുണരുമ്പോള്‍
ജലനിരത്തില്‍ നിന്നോളിയിട്ടിറങ്ങും ഘനവേണിക്കടിയില്‍
ഒരു കോമനായു് ഞാനൊളിച്ചു
നവ കോമനായു് ഞാനൊളിച്ചു
(ഇളംമഞ്ഞിന്‍ കുളിരില്‍)

iḽaṁmaññin kuḽiril
iḽaṁmaññin kuḽiril ṛtumadiyāyorindīvara kanyage
innu rāvil ninakkuṟaṅṅān pullubāya viriccu
nilāvu് pullubāya viriccu
(iḽaṁmaññin kuḽiril)

nĕṟugayilalasaṁ nī vāri suṭriya nīḽan suruḽmuḍi ulayumboḽ (2)
niṟayauvvanattilĕ unnonnadaṅṅaḽil nīhāraṁ uṟayumboḽ
ninṟĕ nīrāṭṭu് nirvṛtiyil svayaṁ maṟannu
innu nīrāṭṭu kaḍavil vannu (2)
(iḽaṁmaññin kuḽiril)

kaḽabhavuṁ kaccilaccāndumāyu് nī kalppaḍavil kuḽikkān iṟaṅṅumboḽ (2)
(kaḽabhavuṁ )
āyiraṁ kaigaḽāl oḽaṅṅaḽ ninnĕ ābādasūḍaṁ puṇarumboḽ
jalanirattil ninnoḽiyiṭṭiṟaṅṅuṁ ghanaveṇikkaḍiyil
ŏru komanāyu് ñānŏḽiccu
nava komanāyu് ñānŏḽiccu
(iḽaṁmaññin kuḽiril)