Ilam manyanyain

ഇളം മഞ്ഞിൻ
Year
Language

ഇളം മഞ്ഞിൻ നീരോട്ടം എങ്ങും
കുളിരിന്റെ തേരോട്ടം
ഉദയപ്പൂവെയിൽ നൽകും തുകിൽ ചാർത്തിയാടി
ഉണ്ണിയോളങ്ങൾ
കാറ്റിൻ ചങ്ങാതികൾ
(ഇളം മഞ്ഞിൻ...)

നിറങ്ങളേഴെന്നാരു ചൊല്ലി
ഇലയിൽ തളിരിൽ മലരിൽ
നിറങ്ങളെത്ര കോടി
നീലത്തിൽ എത്ര നീലം
ഹരിതത്തിൽ എത്ര ഹരിതം
ശ്യാമളം അരുണം പീതം
ആകെയൽഭുതമിന്ദ്രജാലം
(ഇളം മഞ്ഞിൻ..)

ഉറക്കമുണർന്നു ഭൂമിദേവി
ഉഷസ്സിൻ മടിയിൽ മാഞ്ഞ നിദ്രതൻ
മധുരമോർപ്പൂ
കാരുണ്യ കാമധേനു
കാവ്യത്തിൻ കല്പവല്ലി
മോഹിനി മേദിനി രാഗ
ഭാവവാഹിനി സൂര്യപുത്രി
(ഇളം മഞ്ഞിൻ...)

iḽaṁ maññin nīroṭṭaṁ ĕṅṅuṁ
kuḽirinṟĕ teroṭṭaṁ
udayappūvĕyil nalguṁ tugil sārttiyāḍi
uṇṇiyoḽaṅṅaḽ
kāṭrin saṅṅādigaḽ
(iḽaṁ maññin...)

niṟaṅṅaḽeḻĕnnāru sŏlli
ilayil taḽiril malaril
niṟaṅṅaḽĕtra koḍi
nīlattil ĕtra nīlaṁ
haridattil ĕtra haridaṁ
śyāmaḽaṁ aruṇaṁ pīdaṁ
āgĕyalbhudamindrajālaṁ
(iḽaṁ maññin..)

uṟakkamuṇarnnu bhūmidevi
uṣassin maḍiyil māñña nidradan
madhuramorppū
kāruṇya kāmadhenu
kāvyattin kalbavalli
mohini medini rāga
bhāvavāhini sūryabutri
(iḽaṁ maññin...)