ഇലക്കിളീ... ഇലക്കിളീ...
ഇല്ലത്തെ കണിദീപം കൊളുത്തും
ഇലഞ്ഞിപ്പൂങ്കാവിലെ മലര്‍ക്കിളീ
മലര്‍ക്കിളീ....
(ഇലക്കിളീ)
സന്ധ്യയും മഴവില്ലും പൂവിളംതെന്നലും
സായാഹ്നം സുന്ദരമാക്കുമ്പോള്‍...
ഈ കൃഷ്ണമല്ലികപ്പൂപ്പന്തലില്‍
ഇളംതൂവല്‍ശയ്യയൊരുക്കൂ...
(ഇലക്കിളീ...)
വെള്ളിലത്താളിയും വാകയും തേയ്ക്കും നിന്‍
വാര്‍മേനിയ്ക്കെന്തൊരു തേന്‍കുളിര്...
ഈ കതിര്‍പ്പൂവിലെ തേന്‍ചൊടിയില്‍
ഇന്നു ഞാന്‍ മുങ്ങും മയങ്ങും...
(ഇലക്കിളീ)