Ilagoliyum

ഇലകൊഴിയും
Year
Language

ആത്മാവിനുള്ളിലെ ആകാശവീഥിയിൽ
ആദിത്യദേവന്റെ കോവിൽ
ആരംഭമാകുമീ ജീവന്റെ പാതയിൽ
നീ തന്നെ നീ തന്നെ കാവൽ

ഇല കൊഴിയും ശിശിരം വഴി മാറി
കരളല്ലികളിൽ ശലഭം കളിയാടി
മോഹം മൺ‌വീണ മീട്ടി ഹേ
സ്നേഹം കല്യാണി പാടി
(ഇല കൊഴിയും...)

കുടമാറ്റം കണ്ടുണരും മനസ്സിലെ മലമുകളിൽ
സിന്ദൂരം പെയ്യുകയായി(2)
ഈറൻ പൊൻ‌വെയിലും പുതു നെല്ലിൻ പൂങ്കുലയും
മിഴിയിൽ മിഴിയിൽ കളിയായീ (2)
(ഇല കൊഴിയും...)

മറുനാടൻ തുമ്പികളേ മരതകവല്ലികളിൽ
പൂക്കാലം തോരണമായി (2)
പാടും പൂങ്കുയിലേ കളിയാടും മാമയിലേ
വരണേ വരണേ പതിവായി ഓഹോഹോഹോ (2)
(ഇല കൊഴിയും...)

ātmāvinuḽḽilĕ āgāśavīthiyil
ādityadevanṟĕ kovil
āraṁbhamāgumī jīvanṟĕ pādayil
nī tannĕ nī tannĕ kāval

ila kŏḻiyuṁ śiśiraṁ vaḻi māṟi
karaḽalligaḽil śalabhaṁ kaḽiyāḍi
mohaṁ maṇ‌vīṇa mīṭṭi he
snehaṁ kalyāṇi pāḍi
(ila kŏḻiyuṁ...)

kuḍamāṭraṁ kaṇḍuṇaruṁ manassilĕ malamugaḽil
sindūraṁ pĕyyugayāyi(2)
īṟan pŏn‌vĕyiluṁ pudu nĕllin pūṅgulayuṁ
miḻiyil miḻiyil kaḽiyāyī (2)
(ila kŏḻiyuṁ...)

maṟunāḍan dumbigaḽe maradagavalligaḽil
pūkkālaṁ toraṇamāyi (2)
pāḍuṁ pūṅguyile kaḽiyāḍuṁ māmayile
varaṇe varaṇe padivāyi ohohoho (2)
(ila kŏḻiyuṁ...)