Ilagoliyum

ഇലകൊഴിയും
Year
Language

മ്..... മ്.....

ഇലകൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായീ
മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടീ
മറഞ്ഞുപോയീ ആമന്ദഹാ‍സം
ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം
ഇലകൊഴിയും......

ഒരുകൊച്ചു സ്വപ്നവുമായ് ഒരുനുള്ളു മോഹവുമായ്
ഇണക്കിളീ ഈ നെഞ്ചില്‍ പറന്നുവന്നു
പൂക്കാലം വരവായീ മോഹങ്ങള്‍ വിരിയാറായ്
അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നൂ
എരിഞ്ഞുപോയീ.... രാപ്പാടിപ്പെണ്ണിന്‍ കനവുകളും ആ
കാട്ടുതീയില്‍
ഇലകൊഴിയും..........

പ്രേമത്തിന്‍ മധുരിമയും വിരഹത്തിന്‍ കണ്ണീരും
രാപ്പാടി രാവുകളില്‍ തേങ്ങിയോനീ
വര്‍ഷങ്ങള്‍പോയാലും ഇണവേറെ വന്നാലും
ആ ശിശിരം മായുമോ ഓര്‍മ്മകളില്‍?
മറക്കുവാനാകുമോ ആ ദിവ്യരാഗം
ആദ്യാനുരാഗം ജന്മങ്ങളില്‍
ഇലകൊഴിയും...........

m..... m.....

ilagŏḻiyuṁ śiśirattil sĕṟugiḽigaḽ varavāyī
manamuruguṁ vedanayil āṇgiḽiyā katha pāḍī
maṟaññuboyī āmandahāsaṁ
ormmagaḽ mātraṁ ormmagaḽ mātraṁ
ilagŏḻiyuṁ......

ŏrugŏccu svapnavumāy ŏrunuḽḽu mohavumāy
iṇakkiḽī ī nĕñjil paṟannuvannu
pūkkālaṁ varavāyī mohaṅṅaḽ viriyāṟāy
avaḽadināy ā kūṭṭil tabassirunnū
ĕriññuboyī.... rāppāḍippĕṇṇin kanavugaḽuṁ ā
kāṭṭudīyil
ilagŏḻiyuṁ..........

premattin madhurimayuṁ virahattin kaṇṇīruṁ
rāppāḍi rāvugaḽil teṅṅiyonī
varṣaṅṅaḽpoyāluṁ iṇaveṟĕ vannāluṁ
ā śiśiraṁ māyumo ormmagaḽil?
maṟakkuvānāgumo ā divyarāgaṁ
ādyānurāgaṁ janmaṅṅaḽil
ilagŏḻiyuṁ...........