ഇല കൊഴിച്ച ഗ്രീഷ്മമേ
പൂവിതൾ കൊഴിച്ച ഗ്രീഷ്മമേ
ആ...ആ...ആ...ആ...
ഇതാ നിനക്കായൊരു കുടന്ന മിഴിനീർപ്പൂവുകൾ നോവുകൾ
ചോരയും തീയും പിണഞ്ഞ സത്യത്തിന്റെ വീഥിയിൽ
നിങ്ങൾ നെഞ്ചേറ്റും കിനാക്കളിൽ
ഇല്ല മരിച്ചില്ല ഞാൻ കൊടിയേറ്റുവാൻ
ഇൻഡ്യ വളർത്തുന്ന സുപ്രഭാതങ്ങളേ (ചോരയും..)
സുപ്രഭാതങ്ങളേ
ആ..ആ...ആ...ആ..ഉം..ഉം..ആ...ആ...
എന്നും കൊരടാവുകൾ പുളയുമ്പോഴും
എന്നെ വിലങ്ങിൽ വലിച്ചിഴക്കുമ്പോഴും (2)
മുൾമുടി ചൂടി ഞാൻ ദാഹമാർന്നപ്പൊഴും
എങ്ങായിരുന്നന്ധ ന്യായാസനങ്ങളേ
ന്യായാസനങ്ങളേ
(ചോരയും തീയും..)
ഭാവിചരിത്രവും ആ ചരിത്രത്തിനെ
പ്രാണന്റെ കാറ്റാൽ ഉഴിയും മനുഷ്യനും (2)
ഉള്ള കാലം വരെ മരിക്കില്ല ഞാൻ
ചെങ്കൊടി സത്യമേ രുധിര സത്യം
രുധിര സത്യം
(ചോരയും..)
എങ്ങു കൊടുങ്കാറ്റുകൾ വൻ സമുദ്രങ്ങൾ
എങ്ങു കുലപർവതങ്ങൾ പ്രവാചകന്മാർ (2)
ഏറെയുറക്കെ വിളിച്ചറിയിക്കുവിൻ
ഭൂമിയ്ക്കു മേലേ ചുവപ്പുതാരം
ചുവപ്പുതാരം
ഇല കൊഴിച്ച ഗ്രീഷ്മമേ
പൂവിതൾ കൊഴിച്ച ഗ്രീഷ്മമേ
ആ...ആ...ആ...ആ...
ഇതാ നിനക്കായൊരു കുടന്ന മിഴിനീർപ്പൂവുകൾ നോവുകൾ
ചോരയും തീയും പിണഞ്ഞ സത്യത്തിന്റെ വീഥിയിൽ
നിങ്ങൾ നെഞ്ചേറ്റും കിനാക്കളിൽ
ഇല്ല മരിച്ചില്ല ഞാൻ കൊടിയേറ്റുവാൻ
ഇൻഡ്യ വളർത്തുന്ന സുപ്രഭാതങ്ങളേ (ചോരയും..)
സുപ്രഭാതങ്ങളേ
ആ..ആ...ആ...ആ..ഉം..ഉം..ആ...ആ...
എന്നും കൊരടാവുകൾ പുളയുമ്പോഴും
എന്നെ വിലങ്ങിൽ വലിച്ചിഴക്കുമ്പോഴും (2)
മുൾമുടി ചൂടി ഞാൻ ദാഹമാർന്നപ്പൊഴും
എങ്ങായിരുന്നന്ധ ന്യായാസനങ്ങളേ
ന്യായാസനങ്ങളേ
(ചോരയും തീയും..)
ഭാവിചരിത്രവും ആ ചരിത്രത്തിനെ
പ്രാണന്റെ കാറ്റാൽ ഉഴിയും മനുഷ്യനും (2)
ഉള്ള കാലം വരെ മരിക്കില്ല ഞാൻ
ചെങ്കൊടി സത്യമേ രുധിര സത്യം
രുധിര സത്യം
(ചോരയും..)