Ikkilikkurunnu

ഇക്കിളിക്കുരുന്നു
Year
Language

ഇക്കിളിക്കുരുന്നു കുഞ്ഞു തെന്നലേ
ഇഷ്ടമാണു കണ്‍കവര്‍ന്ന കണ്ണനെ
കണ്ണില്‍ വന്നു മിന്നിമാഞ്ഞ പൊന്നിനെ
മാറില്‍ വീണു മാറ്ററിഞ്ഞ മഞ്ഞിനെ
ഇന്നു വരെ പാടാത്ത പൂങ്കുയില്‍ക്കിളി (2)
ഇന്നെന്തേ കളിയാക്കി കൊഞ്ചി നീ
മെല്ലേ കൊഞ്ചി നീ

ഇക്കിളിക്കുരുന്നു കുഞ്ഞു തെന്നലേ
ഇഷ്ടമാണു കണ്‍കവര്‍ന്ന കണ്ണനെ

ഒരു കിനാവില്‍ വിരിയുമെന്റെ പൂക്കളേ
അറിയാതെന്‍ ഇടനെഞ്ചില്‍ കൂടു കൂട്ടിയോ
മഴമെനഞ്ഞ തൂവലുള്ള മോഹമേ
അലിയാതെന്‍ കരളോരം കുളിരണിഞ്ഞുവോ
തളിരണിഞ്ഞ താമരക്കിനാവിലെ
പൊന്‍വെയില്‍ കുടഞ്ഞ ചന്ദനം താ
ആരാരും കാണാതെ ചാര്‍ത്തുവാന്‍
അവന്‍ ഉമ്മ വെയ്ക്കുവാന്‍

ഇക്കിളിക്കുരുന്നു കുഞ്ഞു തെന്നലേ
ഇഷ്ടമാണു കണ്‍കവര്‍ന്ന കണ്ണനെ
കണ്ണില്‍ വന്നു മിന്നിമാഞ്ഞ പൊന്നിനെ
മാറില്‍ വീണു മാറ്ററിഞ്ഞ മഞ്ഞിനെ

പതിവായെന്‍ ആരാമത്തില്‍
പൂം പനിനീരായു് വിരിയുന്നു പ്രേമം
അതിലൊന്നെന്‍ ആത്മാവില്‍ നിന്നും
അവനായു് ഞാന്‍ കോര്‍ക്കാമെന്നെന്നും
പരിഭവം പകര്‍ന്നു തന്ന പാട്ടിലെ
പകല്‍മഞ്ഞും പെയ്യില്ലേ പ്രണയപരാഗം
നിന്‍ ഹൃദയ പരാഗം

(ഇക്കിളിക്കുരുന്നു )

ikkiḽikkurunnu kuññu tĕnnale
iṣṭamāṇu kaṇgavarnna kaṇṇanĕ
kaṇṇil vannu minnimāñña pŏnninĕ
māṟil vīṇu māṭraṟiñña maññinĕ
innu varĕ pāḍātta pūṅguyilkkiḽi (2)
innĕnde kaḽiyākki kŏñji nī
mĕlle kŏñji nī

ikkiḽikkurunnu kuññu tĕnnale
iṣṭamāṇu kaṇgavarnna kaṇṇanĕ

ŏru kināvil viriyumĕnṟĕ pūkkaḽe
aṟiyādĕn iḍanĕñjil kūḍu kūṭṭiyo
maḻamĕnañña tūvaluḽḽa mohame
aliyādĕn karaḽoraṁ kuḽiraṇiññuvo
taḽiraṇiñña tāmarakkināvilĕ
pŏnvĕyil kuḍañña sandanaṁ tā
ārāruṁ kāṇādĕ sārttuvān
avan umma vĕykkuvān

ikkiḽikkurunnu kuññu tĕnnale
iṣṭamāṇu kaṇgavarnna kaṇṇanĕ
kaṇṇil vannu minnimāñña pŏnninĕ
māṟil vīṇu māṭraṟiñña maññinĕ

padivāyĕn ārāmattil
pūṁ paninīrāyu് viriyunnu premaṁ
adilŏnnĕn ātmāvil ninnuṁ
avanāyu് ñān korkkāmĕnnĕnnuṁ
paribhavaṁ pagarnnu tanna pāṭṭilĕ
pagalmaññuṁ pĕyyille praṇayabarāgaṁ
nin hṛdaya parāgaṁ

(ikkiḽikkurunnu )