Ikkilikkurunnu

ഇക്കിളിക്കുരുന്നു
Year
Language

ഇക്കിളിക്കുരുന്നു കുഞ്ഞു തെന്നലേ
ഇഷ്ടമാണു കണ്‍കവര്‍ന്ന പെണ്ണിനെ...
കണ്ണില്‍ വന്നു മിന്നിമാഞ്ഞ പൊന്നിനെ
മാറില്‍ വീണു മാറ്ററിഞ്ഞ മഞ്ഞിനെ...
ഇന്നു വരെ പാടാത്ത പൂങ്കുയില്‍ക്കിളി
ഇന്നെന്തേ കളിയാക്കി കൊഞ്ചി നീ....
മെല്ലേ കൊഞ്ചി നീ.....
ഇക്കിളിക്കുരുന്നു കുഞ്ഞു തെന്നലേ
ഇഷ്ടമാണു കണ്‍കവര്‍ന്ന പെണ്ണിനെ...

ഒരു കിനാവില്‍ വിരിയുമെന്റെ പൂക്കളേ
അറിയാതെന്‍ ഇടനെഞ്ചില്‍ കൂടു കൂട്ടിയോ
മഴമെനഞ്ഞ തൂവലുള്ള മോഹമേ....
അലിയാതെന്‍ കരളോരം കുളിരണിഞ്ഞുവോ
തളിരണിഞ്ഞ താമരക്കിനാവിലെ
പൊന്‍വെയില്‍ കുടഞ്ഞ ചന്ദനം താ....
ആരാരും കാണാതെ ചാര്‍ത്തുവാന്‍
അവൾക്കുമ്മ നൽകുവാന്‍....
(ഇക്കിളിക്കുരുന്നു...)

പതിവായെന്‍ ആരാമത്തില്‍
പൂം പനിനീരായു് വിരിയുന്നു പ്രേമം
അതിലൊന്നെന്‍ ആത്മാവില്‍ നിന്നും
നിനക്കായു് ഞാന്‍ കോര്‍ക്കാമെന്നെന്നും
പരിഭവം പകര്‍ന്നു തന്ന പാട്ടിലെ.....
പകല്‍മഞ്ഞായ് പെയ്യില്ലേ പ്രണയപരാഗം...
നിന്‍ ഹൃദയ പരാഗം....
(ഇക്കിളിക്കുരുന്നു......)

ikkiḽikkurunnu kuññu tĕnnale
iṣṭamāṇu kaṇgavarnna pĕṇṇinĕ...
kaṇṇil vannu minnimāñña pŏnninĕ
māṟil vīṇu māṭraṟiñña maññinĕ...
innu varĕ pāḍātta pūṅguyilkkiḽi
innĕnde kaḽiyākki kŏñji nī....
mĕlle kŏñji nī.....
ikkiḽikkurunnu kuññu tĕnnale
iṣṭamāṇu kaṇgavarnna pĕṇṇinĕ...

ŏru kināvil viriyumĕnṟĕ pūkkaḽe
aṟiyādĕn iḍanĕñjil kūḍu kūṭṭiyo
maḻamĕnañña tūvaluḽḽa mohame....
aliyādĕn karaḽoraṁ kuḽiraṇiññuvo
taḽiraṇiñña tāmarakkināvilĕ
pŏnvĕyil kuḍañña sandanaṁ tā....
ārāruṁ kāṇādĕ sārttuvān
avaḽkkumma nalguvān....
(ikkiḽikkurunnu...)

padivāyĕn ārāmattil
pūṁ paninīrāyu് viriyunnu premaṁ
adilŏnnĕn ātmāvil ninnuṁ
ninakkāyu് ñān korkkāmĕnnĕnnuṁ
paribhavaṁ pagarnnu tanna pāṭṭilĕ.....
pagalmaññāy pĕyyille praṇayabarāgaṁ...
nin hṛdaya parāgaṁ....
(ikkiḽikkurunnu......)