Ikkareyaanenre

ഇക്കരെയാണെന്റെ
Work
Year
Language

ഇക്കരെയാണെന്റെ താമസം
അക്കരെയാണെന്റെ മാനസം
പൊന്നണിഞ്ഞെത്തിയ മധുമാസം
എന്നുള്ളില്‍ ചൊരിയുന്നു രാഗരസം
(ഇക്കരെ)

മൊട്ടിട്ടു നില്‍ക്കുന്ന പൂമുല്ലപൊലുള്ള
കുട്ടനാടന്‍ പെണ്ണേ
മാനസമാകും മണിവീണ മീട്ടി
പാട്ടു പാടൂ നീ....
(ഇക്കരെ)

പാട്ടും കളിയുമായ്‌ പാറി നടക്കുന്ന
പഞ്ചവര്‍ണ്ണക്കിളിയേ
പുത്തന്‍ കിനാവിന്റെ പൂമരമൊക്കെയും
പൂത്തു തളിര്‍ത്തുവല്ലോ......
(ഇക്കരെ)

ikkarĕyāṇĕnṟĕ tāmasaṁ
akkarĕyāṇĕnṟĕ mānasaṁ
pŏnnaṇiññĕttiya madhumāsaṁ
ĕnnuḽḽil sŏriyunnu rāgarasaṁ
(ikkarĕ)

mŏṭṭiṭṭu nilkkunna pūmullabŏluḽḽa
kuṭṭanāḍan pĕṇṇe
mānasamāguṁ maṇivīṇa mīṭṭi
pāṭṭu pāḍū nī....
(ikkarĕ)

pāṭṭuṁ kaḽiyumāy‌ pāṟi naḍakkunna
pañjavarṇṇakkiḽiye
puttan kināvinṟĕ pūmaramŏkkĕyuṁ
pūttu taḽirttuvallo......
(ikkarĕ)