Iduvare pennoru

ഇതുവരെ പെണ്ണൊരു
Year
Language

ഇതുവരെ പെണ്ണൊരു പാവം
ഇന്നോ പുലിയുടെ ഭാവം
കളിവാക്കു കേള്‍ക്കുമ്പോഴെന്തേ പെണ്ണേ
കടമിഴിയില്‍ വല്ലാത്ത കോപം
(ഇതു വരെ)

പനിനീര്‍പ്പൂങ്കരളിന്റെയുള്ളില്‍
ചൊറിയമ്പുഴുവെങ്ങിനെ കേറി
കണ്ണിണയാല്‍ ചൂതാടും നേരം
കള്ളക്കളിയാരു കളിച്ചു
(ഇതു വരെ)

മുല്ലപ്പൂവേതോകാട്ടില്‍
മുള്ളിന്മേല്‍ക്കേറിയുടക്കി
ചുണയേറും സുന്ദരിയാള്‍ക്കിന്നയ്യോ
പ്രണയപ്പനിയെങ്ങിനെ വന്നുകൂടി
(ഇതു വരെ)

iduvarĕ pĕṇṇŏru pāvaṁ
inno puliyuḍĕ bhāvaṁ
kaḽivākku keḽkkumboḻĕnde pĕṇṇe
kaḍamiḻiyil vallātta kobaṁ
(idu varĕ)

paninīrppūṅgaraḽinṟĕyuḽḽil
sŏṟiyambuḻuvĕṅṅinĕ keṟi
kaṇṇiṇayāl sūdāḍuṁ neraṁ
kaḽḽakkaḽiyāru kaḽiccu
(idu varĕ)

mullappūvedogāṭṭil
muḽḽinmelkkeṟiyuḍakki
suṇayeṟuṁ sundariyāḽkkinnayyo
praṇayappaniyĕṅṅinĕ vannugūḍi
(idu varĕ)