Idile iniyum varoo

ഇതിലെ ഇനിയും വരൂ
Year
Language

ഇതിലെ ഇനിയും വരൂ
എന്റെ പ്രകാശമേ ഈ തമസ്സിലെ തളിരായ്
മനം തേടും ഗീതമായ് സ്മൃതിയായ്
(ഇതിലെ ഇനിയും വരൂ ...)

മൂകമാമെൻ വീണയിൽ നിൻ വിരലുണർന്നല്ലോ
എന്റെ രാഗം നിന്റെ മൊഴിയിൽ വീണലിഞ്ഞല്ലോ
ഏകയായ് നീ പാടും നേരം
ഓർമ്മയിൽ പൂവിടും നിന്റെ മന്ദസ്മിതം
നീ മറന്നില്ലയോ...
(ഇതിലേ...)

ശൂന്യമാം എൻ ദ്വീപിലിന്നും കൂട്ടു വന്നല്ലോ
ദീപമായെൻ മുറിയിലിന്നും നീ തെളിഞ്ഞല്ലോ
രാഗിണിയെൻ മാനസത്തിൽ
മോഹം പോലെ വരും നിന്റെ ഗാനാമൃതം
നീ മറന്നില്ലയോ
(ഇതിലേ...)

idilĕ iniyuṁ varū
ĕnṟĕ pragāśame ī tamassilĕ taḽirāy
manaṁ teḍuṁ gīdamāy smṛtiyāy
(idilĕ iniyuṁ varū ...)

mūgamāmĕn vīṇayil nin viraluṇarnnallo
ĕnṟĕ rāgaṁ ninṟĕ mŏḻiyil vīṇaliññallo
egayāy nī pāḍuṁ neraṁ
ormmayil pūviḍuṁ ninṟĕ mandasmidaṁ
nī maṟannillayo...
(idile...)

śūnyamāṁ ĕn dvībilinnuṁ kūṭṭu vannallo
dībamāyĕn muṟiyilinnuṁ nī tĕḽiññallo
rāgiṇiyĕn mānasattil
mohaṁ polĕ varuṁ ninṟĕ gānāmṛtaṁ
nī maṟannillayo
(idile...)