ഇടയ്ക്ക കൊട്ടാം പാടുക നീയെന്‍
സ്വര്‍ഗ്ഗീയ ഗായികേ...
ഇടനെഞ്ചിലുയരും ധുംധും താളത്തില്‍
പാടൂ ശോകഗാനം...
കണ്ണല്ലേ കരളല്ലേ കവിതാമനോഹരീ
(ഇടയ്ക്ക)
നൊമ്പരങ്ങള്‍ ഗാനമാക്കി
ഗദ്ഗദങ്ങള്‍ കാവ്യമാക്കി
മധുരം പാട്ടുപാടി ഞാന്‍
ആ ദിനങ്ങള്‍ പോയ്‌മറഞ്ഞുവോ
ഉറ്റവരും വേര്‍പിരിഞ്ഞുവോ
(ഇടയ്ക്ക)
രണ്ടു ശുദ്ധമാനസങ്ങള്‍
കണ്ടുമുട്ടി ചേര്‍ന്നലിഞ്ഞു
സ്വപ്നത്താല്‍ തീര്‍ത്തു ഗോപുരം
ആ വസന്തം ദൂരെ മാഞ്ഞിതോ
മോഹമെല്ലാം ചാമ്പലായിതോ
(ഇടയ്ക്ക)