Idavaliyil

ഇടവഴിയിൽ
Year
Language

ഇടവഴിയിൽ ശംഖുമാർക്ക് കൈയിലിക്കെട്ട് പിന്നെ
ഇടനെഞ്ചിൽ കിനാവിന്റെ കുലുക്കിക്കുത്ത്
കിളിവാതിൽ മറവിൽ നിന്നൊളികൺനോട്ടം വള
ക്കിളികൾതൻ പരിഭവക്കളീ പുന്നാരം
(ഇടവഴിയിൽ...)

മണി നാലു മുട്ടുമ്പോൾ മണിമലയാറിന്റെ
മണലോരത്തൊരാളുടെ സൈക്കിൾ യജ്ഞം
അരയോളം വെള്ളത്തിൽ നിൻ കുളിർനീരാട്ട്
അതു കാണുന്നേരം ഖൽബിൽ അമിട്ടുകെട്ട്
(ഇടവഴിയിൽ...)

ഇനിയത്തെ റംസാനു അരികത്തു തന്നെ നീ
ഇരിക്കുമെന്നകക്കാമ്പിൽ പൂതി ചൊല്ലുന്നു
കളിയല്ല നടത്തും നാമുടൻ നിക്കാഹ്
ചിരിതൂകുമന്നു നിന്റെ മണിയേലസ്സ്
(ഇടവഴിയിൽ..)

iḍavaḻiyil śaṁkhumārkk kaiyilikkĕṭṭ pinnĕ
iḍanĕñjil kināvinṟĕ kulukkikkutt
kiḽivādil maṟavil ninnŏḽigaṇnoṭṭaṁ vaḽa
kkiḽigaḽtan paribhavakkaḽī punnāraṁ
(iḍavaḻiyil...)

maṇi nālu muṭṭumboḽ maṇimalayāṟinṟĕ
maṇalorattŏrāḽuḍĕ saikkiḽ yajñaṁ
arayoḽaṁ vĕḽḽattil nin kuḽirnīrāṭṭ
adu kāṇunneraṁ khalbil amiṭṭugĕṭṭ
(iḍavaḻiyil...)

iniyattĕ ṟaṁsānu arigattu tannĕ nī
irikkumĕnnagakkāmbil pūdi sŏllunnu
kaḽiyalla naḍattuṁ nāmuḍan nikkāh
siridūgumannu ninṟĕ maṇiyelass
(iḍavaḻiyil..)