Idavaakkaayalin ayalkkaari

ഇടവാക്കായലിന്‍ അയല്‍ക്കാരി
Year
Language

ഇടവാക്കായലിൻ അയൽക്കാരി
അറബിക്കടലിൻ കളിത്തോഴീ (ഇടവാ)
ഗ്രാമീണതയുടെ ആടകൾ അണിയും
വെൺകുളമേ വിൺ മണ്ഡലമേ (ഇടവാ)

ചുവന്ന പൂവുകൾ അഴകിൽ വിടർത്തി
ഋതുമതിയായ്‌ നീ എന്നാലും
മംഗല്യമാകാത്ത മഞ്ജുളാംഗി
നിന്റെ കസ്തൂരി ഗന്ധം നുകരട്ടെ
നിൻ കളിത്തോണികൾ തുഴയും ഞാൻ
നിൻ മുടിപ്പീലികൾ തഴുകും ഞാൻ (നിൻ കളി)
(ഇടവാക്കായലിൻ)

നിറഞ്ഞ ലജ്ജ തൻ കണികൾ നിരത്തി
കളഭവുമായ്‌ നീ നിൽക്കുമ്പോൾ (നിറഞ്ഞ)
വേണാടിൻ സീമന്തത്തമ്പുരാട്ടി
നിൻ പൊന്നമ്പല നടയിൽ വന്നോട്ടെ
നിൻ മണി നാദത്തിൽ ഉണരും ഞാൻ
നിൻ ഗായത്രിയിൽ അലിയും ഞാൻ (നിൻ മണി)
(ഇടവാക്കായലിൻ)

iḍavākkāyalin ayalkkāri
aṟabikkaḍalin kaḽittoḻī (iḍavā)
grāmīṇadayuḍĕ āḍagaḽ aṇiyuṁ
vĕṇguḽame viṇ maṇḍalame (iḍavā)

suvanna pūvugaḽ aḻagil viḍartti
ṛtumadiyāy‌ nī ĕnnāluṁ
maṁgalyamāgātta mañjuḽāṁgi
ninṟĕ kastūri gandhaṁ nugaraṭṭĕ
nin kaḽittoṇigaḽ tuḻayuṁ ñān
nin muḍippīligaḽ taḻuguṁ ñān (nin kaḽi)
(iḍavākkāyalin)

niṟañña lajja tan kaṇigaḽ niratti
kaḽabhavumāy‌ nī nilkkumboḽ (niṟañña)
veṇāḍin sīmandattamburāṭṭi
nin pŏnnambala naḍayil vannoṭṭĕ
nin maṇi nādattil uṇaruṁ ñān
nin gāyatriyil aliyuṁ ñān (nin maṇi)
(iḍavākkāyalin)