Idarunna kilimoliyude

ഇടറുന്ന കിളിമൊഴിയുടെ
Year
Language

ഇടറുന്ന കിളിമൊഴിയോടേ
വിട ചൊല്ലിപ്പിരിയുന്ന സന്ധ്യേ
തേങ്ങുമോരാത്മാവിന്‍ സ്പന്ദനം കേള്‍ക്കാതെ
യാത്രാമൊഴി പോലും ചൊല്ലുവാനാകാതെ
ദുഃഖത്തിന്‍ ഗ്രീഷ്മഭൂവില്‍ ഞാന്‍ നില്‍പൂ

ഇടറുന്ന കിളിമൊഴിയോടേ
വിട ചൊല്ലിപ്പിരിയുന്ന സന്ധ്യേ

വാടി വീഴും പൂക്കളെ എന്തിനോ
വീണ്ടും നീ മന്ദം തഴുകീടുന്നു
(വാടി വീഴും )
നാളെ ഏക ഹരിത തീരത്തു
നിന്നോമല്‍ കിനാക്കളായു് വിടരുമെന്നോ
ഇനി സമാഗമത്തിനു് മറ്റൊരുഷസന്ധ്യ (2)
എനിക്കു മാത്രം ഇല്ലയെന്നോ

ഇടറുന്ന കിളിമൊഴിയോടേ
വിട ചൊല്ലിപ്പിരിയുന്ന സന്ധ്യേ

വിരഹത്തിന്നിരുളില്‍ ആളുന്നോരേ
വസുധ തന്‍ നൊമ്പരം നീ അറിവോ
(വിരഹത്തി)
വേറിടാനാകാത്ത നിന്റെ ആത്മാവാം
വാനിലെ ഒറ്റനക്ഷത്രം പോലെ
എന്റെ ഈ ഏകാന്ത മൗനത്തിന്നീണം (2)
എന്‍ പ്രിയന്റോര്‍മ്മയില്‍ തുടിക്കുകില്ലേ

(ഇടറുന്ന )

iḍaṟunna kiḽimŏḻiyoḍe
viḍa sŏllippiriyunna sandhye
teṅṅumorātmāvin spandanaṁ keḽkkādĕ
yātrāmŏḻi poluṁ sŏlluvānāgādĕ
duḥkhattin grīṣmabhūvil ñān nilbū

iḍaṟunna kiḽimŏḻiyoḍe
viḍa sŏllippiriyunna sandhye

vāḍi vīḻuṁ pūkkaḽĕ ĕndino
vīṇḍuṁ nī mandaṁ taḻugīḍunnu
(vāḍi vīḻuṁ )
nāḽĕ ega harida tīrattu
ninnomal kinākkaḽāyu് viḍarumĕnno
ini samāgamattinu് maṭrŏruṣasandhya (2)
ĕnikku mātraṁ illayĕnno

iḍaṟunna kiḽimŏḻiyoḍe
viḍa sŏllippiriyunna sandhye

virahattinniruḽil āḽunnore
vasudha tan nŏmbaraṁ nī aṟivo
(virahatti)
veṟiḍānāgātta ninṟĕ ātmāvāṁ
vānilĕ ŏṭranakṣatraṁ polĕ
ĕnṟĕ ī egānda maunattinnīṇaṁ (2)
ĕn priyanṟormmayil tuḍikkugille

(iḍaṟunna )