Idalalagil malar

ഇതളഴകില്‍ മലര്‍
Year
Language

ഇതളഴകില്‍ മലര്‍ക്കിനാവുചൂടി
ഹൃദയവതീ നമുക്കൊരുങ്ങിനില്‍ക്കാം
ഈമധുമഴയില്‍ പ്രിയരാഗം പാടും
നീയെന്‍ നീലത്തുളസിയിലെ നറുമണമല്ലെ?
ചിത്രമണിത്തേരിലേറി മുന്നില്‍ വന്ന ശൃംഗാരമല്ലേ?
മെയ്യിലൊതുങ്ങിനിന്ന വസന്തമല്ലെ?

ആ.... ലാലലാ... ആ.....
ഇന്നു നിന്റെ മിഴിയിലൂറും അലിവില്‍ പോലും
രതിയുടെ സുകൃതസൌരഭം
സുന്ദരസന്ധ്യാ കുങ്കുമമീ പുഞ്ചിരിമലരില്‍
എന്റെ കരളിന്നുള്ളില്‍ ഒരു കള്ളനെപ്പോലെ
അറിയാതെ നീ വന്നു
അനുരാഗമണികളെല്ലാം നീ കവര്‍ന്നുപോയി
[ഇതളഴകില്‍ ]

ഏതോ ജന്മപുണ്യബന്ധം പോലെ പൂവിടുമാത്മരാഗമേ
ഇനിയൊരു നാളും വേര്‍പിരിയില്ലവനിയില്‍ നമ്മള്‍
നീയെങ്ങുപോയാലും നിന്നെത്തേടി വരും ഞാന്‍
നീയാടും ഞാന്‍ പാടും
അനുരാഗലയപരാഗങ്ങള്‍ നുകര്‍ന്നുപോരും
[ഇതളഴകില്‍ ]

idaḽaḻagil malarkkināvusūḍi
hṛdayavadī namukkŏruṅṅinilkkāṁ
īmadhumaḻayil priyarāgaṁ pāḍuṁ
nīyĕn nīlattuḽasiyilĕ naṟumaṇamallĕ?
sitramaṇitterileṟi munnil vanna śṛṁgāramalle?
mĕyyilŏduṅṅininna vasandamallĕ?

ā.... lālalā... ā.....
innu ninṟĕ miḻiyilūṟuṁ alivil poluṁ
radiyuḍĕ sukṛtasaൌrabhaṁ
sundarasandhyā kuṅgumamī puñjirimalaril
ĕnṟĕ karaḽinnuḽḽil ŏru kaḽḽanĕppolĕ
aṟiyādĕ nī vannu
anurāgamaṇigaḽĕllāṁ nī kavarnnuboyi
[idaḽaḻagil ]

edo janmabuṇyabandhaṁ polĕ pūviḍumātmarāgame
iniyŏru nāḽuṁ verbiriyillavaniyil nammaḽ
nīyĕṅṅuboyāluṁ ninnĕtteḍi varuṁ ñān
nīyāḍuṁ ñān pāḍuṁ
anurāgalayabarāgaṅṅaḽ nugarnnuboruṁ
[idaḽaḻagil ]