ഹൃദയത്തില്‍ ഒരുകുടം തീകൂട്ടി
സന്ധ്യേ നീ...
വഴിവക്കില്‍ നിന്നു ചിരിക്കുകയാണോ?
വിരിയുന്ന ദു:ഖത്തില്‍ എരിയുന്ന സ്വപ്നങ്ങള്‍
പുറകോട്ടു നിന്നെ ക്ഷണിക്കുകയാണോ
ക്ഷണിക്കുകയാണോ
തളിരുകള്‍ വാടി ഇലയെല്ലാം പോയി
ചിതല്‍തിന്ന ശാഖയുമായി
ഈമോഹതീരത്തു നില്‍ക്കുമീ പൂമരം
നീയോ ഞാനോ സന്ധ്യേ?
ചിറകുകള്‍ പോയി ഇണയെങ്ങോ പോയി
ഒരുനീണ്ട മൌനവുമായി
ഈരാഗചില്ലയില്‍ കൂടുകൂട്ടും കിളി
നീയോ ഞാനോ സന്ധ്യേ?