Hrdayaraaga bhaavadaala layasvarasamgeedam

ഹൃദയരാഗ ഭാവതാള ലയസ്വരസംഗീതം
Work
Year
Language

ഹൃദയരാഗ ഭാവതാളലയ സ്വരസംഗീതം - 2
അഹാ ഇണകൾ തേടും സായൂജ്യം
മിഴിയിണകൾ ഓടും അതിൽ മൌനംപോലും താനെ പാടും
ഹൃദയരാഗ ഭാവതാളലയ സ്വരസംഗീതം - 2

അനുഭൂതികൾതൻ അനുപല്ലവികൾ
ലലലലലലല
അനുഭൂതികൾതൻ അനുപല്ലവികൾ
ശാരദേന്ദു പൂവണിഞ്ഞുനില്ക്കും യാമങ്ങൾ
ചാരു ചൈത്രലഹരിയൊഴുകിവരും ആരാമങ്ങൾ
(ശാരദേന്ദു....)
അതു നീയും ഞാനും അലിയും കാവ്യം
അതിൽ മൌനംപോലും താനെ പാടും
ഹൃദയരാഗ ഭാവതാളലയ സ്വരസംഗീതം - 2

സുഖനിർവൃതിതൻ സ്വരമഞ്ജരികൾ
ലലലലലലല...
സുഖനിർവൃതിതൻ സ്വരമഞ്ജരികൾ
കാലമേഘബിന്ദുവാക്കും ഇന്ദ്രജാലങ്ങൾ
സൂര്യചന്ദ്രകിരണമൊഴുകിവരും ആവേശങ്ങൾ
(കാലമേഘ......)
അതു നീയും ഞാനും അലിയും കാവ്യം
അതിൽ മൌനംപോലും താനെ പാടും
(ഹൃദയരാഗ ഭാവ.....)

hṛdayarāga bhāvadāḽalaya svarasaṁgīdaṁ - 2
ahā iṇagaḽ teḍuṁ sāyūjyaṁ
miḻiyiṇagaḽ oḍuṁ adil maൌnaṁpoluṁ tānĕ pāḍuṁ
hṛdayarāga bhāvadāḽalaya svarasaṁgīdaṁ - 2

anubhūdigaḽtan anuballavigaḽ
lalalalalalala
anubhūdigaḽtan anuballavigaḽ
śāradendu pūvaṇiññunilkkuṁ yāmaṅṅaḽ
sāru saitralahariyŏḻugivaruṁ ārāmaṅṅaḽ
(śāradendu....)
adu nīyuṁ ñānuṁ aliyuṁ kāvyaṁ
adil maൌnaṁpoluṁ tānĕ pāḍuṁ
hṛdayarāga bhāvadāḽalaya svarasaṁgīdaṁ - 2

sukhanirvṛtidan svaramañjarigaḽ
lalalalalalala...
sukhanirvṛtidan svaramañjarigaḽ
kālameghabinduvākkuṁ indrajālaṅṅaḽ
sūryasandragiraṇamŏḻugivaruṁ āveśaṅṅaḽ
(kālamegha......)
adu nīyuṁ ñānuṁ aliyuṁ kāvyaṁ
adil maൌnaṁpoluṁ tānĕ pāḍuṁ
(hṛdayarāga bhāva.....)