Hrdayamurugi nee

ഹൃദയമുരുകി നീ
Year
Language

ഹൃദയമുരുകി നീ കരയില്ലെങ്കില്‍
കദനം നിറയുമൊരു കഥപറയാം
തകരുമെന്‍ സങ്കല്പത്തിന്‍ തന്ത്രികള്‍ മീട്ടി
തരളമധുരമൊരു പാട്ടുപാടാം പാട്ടുപാടാം

ബാല്യത്തിന്‍ മലര്‍വനം കാലം ചുട്ടെരിച്ചപ്പോള്‍
ബാഷ്പത്താലെഴുതിയ കവിത പാടാം
ഉയരുമെന്‍ ഗദ്ഗദം തടയുകില്ലെങ്കില്‍ ഞാന്‍
കരളിന്റെ കരളിലെ കവിത പാടാം

ആഴക്കുകണ്ണീരില്‍ എന്‍ സ്നേഹസ്വപ്നത്തിന്‍
അരയന്നം മുങ്ങിച്ചത്ത കഥ പറയാം
സകലവും നഷ്ടപ്പെട്ടു ചുടുകാട്ടിലലയുന്ന
സാധുവാമിടയന്റെ കഥപറയാം

hṛdayamurugi nī karayillĕṅgil
kadanaṁ niṟayumŏru kathabaṟayāṁ
tagarumĕn saṅgalbattin dandrigaḽ mīṭṭi
taraḽamadhuramŏru pāṭṭubāḍāṁ pāṭṭubāḍāṁ

bālyattin malarvanaṁ kālaṁ suṭṭĕriccappoḽ
bāṣpattālĕḻudiya kavida pāḍāṁ
uyarumĕn gadgadaṁ taḍayugillĕṅgil ñān
karaḽinṟĕ karaḽilĕ kavida pāḍāṁ

āḻakkugaṇṇīril ĕn snehasvapnattin
arayannaṁ muṅṅiccatta katha paṟayāṁ
sagalavuṁ naṣṭappĕṭṭu suḍugāṭṭilalayunna
sādhuvāmiḍayanṟĕ kathabaṟayāṁ