Hrdayam tudiyaay tenni

ഹൃദയം തുടിയായ്‌ തേങ്ങി
Year
Language

പെയ്തൊഴിഞ്ഞു മാമഴയും
പാതിയായ ജീവിതവും
വേനൽ വെന്ത പാതയിലെ....
താന്തനായ യാത്രക്കാരാ....

ഹൃദയം തുടിയായ് തേങ്ങി
ഇടറും സ്വരമായ് പാടി
ഇരുളിൽ തളരും ജന്മമേ...
എരിയാക്കനലിൻ നാളമേ...
അഴിയാച്ചുഴിയിൽ തുഴയാതൊഴുകും
അഴലിൻ ശലഭം ഞാൻ....
ആകാശമേ സാക്ഷി നീ....
ഹൃദയം തുടിയായ് തേങ്ങി
ഇടറും സ്വരമായ് പാടി..

മധുരവസന്ത നിലാവിനെ
മാറിലുറങ്ങും ജീവനെ....
പ്രണയമണിഞ്ഞ കിനാവിനെ
വ്യഥയിൽ മറന്നു മറഞ്ഞു ഞാൻ....
അകലേ...മുകിലേ തേങ്ങിയോ....
അന്തിയുറങ്ങാൻ വൈകിയോ....
ഹൃദയം തുടിയായ് തേങ്ങി
ഇടറും സ്വരമായ് പാടി..
ഓ...ഓ...ഓ.....

കണ്ണീരിൻ കല്പടവിൽ ഞാൻ
കരിവാവിൻ കൈത്തിരിയല്ലോ...
വെറുതെ എൻ നൊമ്പരമെല്ലാം
കനൽ പൊള്ളും പുഞ്ചിരിയല്ലോ...
യാത്ര തുടർന്നു കഴിഞ്ഞു
ഒരു മാത്ര മറന്നു കഴിഞ്ഞു
ഇനിയൊരു ജന്മം തിരി തെളിയുമ്പോൾ
ഉയിരുകളൊന്നാവാൻ...
നക്ഷത്രമേ സാക്ഷി നീ...
(ഹൃദയം തുടിയായ്...)

pĕydŏḻiññu māmaḻayuṁ
pādiyāya jīvidavuṁ
venal vĕnda pādayilĕ....
tāndanāya yātrakkārā....

hṛdayaṁ tuḍiyāy teṅṅi
iḍaṟuṁ svaramāy pāḍi
iruḽil taḽaruṁ janmame...
ĕriyākkanalin nāḽame...
aḻiyāccuḻiyil tuḻayādŏḻuguṁ
aḻalin śalabhaṁ ñān....
āgāśame sākṣi nī....
hṛdayaṁ tuḍiyāy teṅṅi
iḍaṟuṁ svaramāy pāḍi..

madhuravasanda nilāvinĕ
māṟiluṟaṅṅuṁ jīvanĕ....
praṇayamaṇiñña kināvinĕ
vyathayil maṟannu maṟaññu ñān....
agale...mugile teṅṅiyo....
andiyuṟaṅṅān vaigiyo....
hṛdayaṁ tuḍiyāy teṅṅi
iḍaṟuṁ svaramāy pāḍi..
o...o...o.....

kaṇṇīrin kalbaḍavil ñān
karivāvin kaittiriyallo...
vĕṟudĕ ĕn nŏmbaramĕllāṁ
kanal pŏḽḽuṁ puñjiriyallo...
yātra tuḍarnnu kaḻiññu
ŏru mātra maṟannu kaḻiññu
iniyŏru janmaṁ tiri tĕḽiyumboḽ
uyirugaḽŏnnāvān...
nakṣatrame sākṣi nī...
(hṛdayaṁ tuḍiyāy...)