ഹൃദയം ഒരു വല്ലകി
ഉണരും ഒരു പല്ലവി (ഹൃദയം..)
എന്നുമെന്നും ഒർമ്മ വയ്ക്കാൻ
ഇന്നു പാടും പല്ലവി
നമ്മൾ പാടും പല്ലവി (ഹൃദയം..)
വർണ്ണ ചിറകും നേടി
വിണ്ണിൻ വനികയും തേടി (2)
ഓരോ ദിനവും മറഞ്ഞാലും
ഒരു ദിനം ഓർമ്മയിൽ പൂവിരിക്കും
ഈ സുദിനം ഈ ധന്യദിനം (2) (ഹൃദയം...)
മഞ്ഞിൽ മഴയിൽ മുങ്ങി
കൈപ്പും മധുരവുമായി (മഞ്ഞിൽ..)
ഇനിയും കാലം പോയാലും
ഇതുപോൽ നാമെന്നും പുലരേണം
പിരിയാതെ വേർപിരിയാതെ (2) (ഹൃദയം..)