നിരിസാ നിരിഗാ നിരിസാ
നിരിഗമപ മഗമപാ
സാനിധപമഗരീ നിരിസ
ആ..ആ...ആ..ആ..
ഹൃദയം കാതോർത്തു നിൽക്കും
കവിതേ നിൻ താളമാകാൻ
സ്വരമായ് സംഗീത ലയമായ്
ഉണരൂ ആത്മാവിലെന്നും
(ഹൃദയം കാതോർത്തു..)
നീ പ്രേമസായൂജ്യമേകും
നിമിഷം സ്വർഗ്ഗീയ നിമിഷം
ആ..ആ...ആ..ആ..
നീ പ്രേമസായൂജ്യമേകും
നിമിഷം സ്വർഗ്ഗീയ നിമിഷം
മൗനങ്ങൾ വാചാലമാകും (2)
ഏകാന്ത സങ്കല്പങ്ങൾ എന്നുള്ളിൽ നൃത്തം ചെയ്യും
കവിതേ നിൻ അമൃതം തരൂ
(ഹൃദയം കാതോർത്തു..)
നിൻ രാഗവൃന്ദാവനത്തിൽ
ഒഴുകും സംഗീതമായ് ഞാൻ (2)
മോഹങ്ങൾ കൈ കൂപ്പി നിൽക്കും (2)
സൗവർണ്ണ സ്വപ്നങ്ങൾ നിൻ മാധുര്യം നുകരാനെത്തും
കവിതേ നിൻ അമൃതം തരൂ
(ഹൃദയം കാതോർത്തു..)