Hrdaya mohannal

ഹൃദയ മോഹങ്ങള്‍
Year
Language

ഡാർലിംഗ്..
പ്ലീസ് ഡോണ്ട് ക്രൈ പ്ലീസ് പ്ലീസ്
പ്ലീസ് ഡോണ്ട് ക്രൈ പ്ലീസ്

ഹൃദയമോഹങ്ങൾ മധുരമോഹങ്ങൾ
പനിനീരിൽ കുളിച്ച് പൂങ്കുറിയണിഞ്ഞ്
പഞ്ചാരച്ചിരിയൂറി കൊഞ്ചുന്ന നേരം ഈ നേരം

ഏഴു വെളുപ്പിനു പുളകം ചാർത്തിയ
ഏലേലം കാട്ടിൽ
കാമുകനവനുടെ മാറിൽ മയങ്ങിയുണർന്നൊരു
കാമുകിപോൽ
ഒരു മോഹമായ് ഒരു ദാഹമായ്
ഒരു പൂങ്കുളിരായ് നീ വാ..

വള്ളിക്കുടിലിന്നക്കരെയഴകിൻ പുഞ്ചവരമ്പത്ത്
ഈറനണിഞ്ഞു കുണുങ്ങി വരുന്നൊരു
നാടൻകന്യകപോൽ
ഒരു രാഗമായ് ഒരു ഗാനമായ്
ഒരു പൂങ്കാവനമായ് നീ വാ..

ḍārliṁk..
plīs ḍoṇḍ krai plīs plīs
plīs ḍoṇḍ krai plīs

hṛdayamohaṅṅaḽ madhuramohaṅṅaḽ
paninīril kuḽicc pūṅguṟiyaṇiññ
pañjāracciriyūṟi kŏñjunna neraṁ ī neraṁ

eḻu vĕḽuppinu puḽagaṁ sārttiya
elelaṁ kāṭṭil
kāmuganavanuḍĕ māṟil mayaṅṅiyuṇarnnŏru
kāmugibol
ŏru mohamāy ŏru dāhamāy
ŏru pūṅguḽirāy nī vā..

vaḽḽikkuḍilinnakkarĕyaḻagin puñjavarambatt
īṟanaṇiññu kuṇuṅṅi varunnŏru
nāḍankanyagabol
ŏru rāgamāy ŏru gānamāy
ŏru pūṅgāvanamāy nī vā..