ഹിപ്പികളുടെ നഗരം ലഹരി-
ക്കുപ്പികളുടെ നഗരം
സ്വര്‍ഗ്ഗം ഭൂമിയില്‍ സ്വര്‍ഗ്ഗം തിരയും
സ്വപ്നാടകരുടെ നഗരം
ഹിപ്പികളുടെ നഗരം ലഹരി-
ക്കുപ്പികളുടെ നഗരം
ലുങ്കിയും ജുബ്ബയുമണിഞ്ഞുനടക്കും
പെണ്‍കുട്ടികളുടെ നഗരം
പ്രേമം നിശാസദനങ്ങളിലാക്കിയ
കാമുകരുടെ നഗരം യുവ
കാമുകരുടെ നഗരം
അല്പം വിപ്ലവമല്‍പ്പം പ്രേമം
അല്പം മോഹഭംഗം
ദു:ഖമനശ്വര ദു:ഖം മനസ്സില്‍
അസ്വസ്ഥതയുടെ ആലസ്യം
ഇതൊക്കെയാണീ നഗരത്തിന്‍ മുഖമുദ്രകള്‍
ചുണ്ടില്‍ കഞ്ചാവുബീഡികളെരിയും
ചിന്തകന്മാരുടെ നഗരം
ധ്യാനമമേരിക്കന്‍ മോഡലിലാക്കിയ
യോഗികളുടെ നഗരം യുവ
യോഗികളുടെ നഗരം
hippigaḽuḍĕ nagaraṁ lahari-
kkuppigaḽuḍĕ nagaraṁ
svarggaṁ bhūmiyil svarggaṁ tirayuṁ
svapnāḍagaruḍĕ nagaraṁ
hippigaḽuḍĕ nagaraṁ lahari-
kkuppigaḽuḍĕ nagaraṁ
luṅgiyuṁ jubbayumaṇiññunaḍakkuṁ
pĕṇguṭṭigaḽuḍĕ nagaraṁ
premaṁ niśāsadanaṅṅaḽilākkiya
kāmugaruḍĕ nagaraṁ yuva
kāmugaruḍĕ nagaraṁ
albaṁ viplavamalppaṁ premaṁ
albaṁ mohabhaṁgaṁ
du:khamanaśvara du:khaṁ manassil
asvasthadayuḍĕ ālasyaṁ
idŏkkĕyāṇī nagarattin mukhamudragaḽ
suṇḍil kañjāvubīḍigaḽĕriyuṁ
sindaganmāruḍĕ nagaraṁ
dhyānamamerikkan moḍalilākkiya
yogigaḽuḍĕ nagaraṁ yuva
yogigaḽuḍĕ nagaraṁ