ഹിമവാഹിനി... ഹൃദയഹാരിണീ
ഈറക്കുഴലുമായിവിടെവരാറുള്ളോരിടയനെ
ഓര്‍മ്മയുണ്ടോ? ഓര്‍മ്മയുണ്ടോ?
നിന്റെ കടവിലെ കുളിര്‍കല്‍പ്പടവിലെ
നീലക്കുടക്കീഴില്‍ - പണ്ടു
ഞങ്ങളിരുവരുമൊരുമിച്ചിരുന്നൊരു
സങ്കല്‍പ്പമണിയറതീര്‍ത്തു
സങ്കല്‍പ്പമണിയറതീര്‍ത്തൂ.....
ആ.....
ഹിമവാഹിനി....
എന്റെ കയ്യിലെ മെഴുകുവിളക്കിലെ
ഏകാന്തനാളവുമായി - എന്റെ
സ്വര്‍ഗ്ഗദൂതന്‍ തിരിച്ചുവരും വരെ
സ്വപ്നങ്ങള്‍ കൊണ്ടു നിറയ്ക്കും
സങ്കല്‍പ്പമണിയറനിറയ്ക്കും..
ആ......
ഹിമവാഹിനി.....