Himasaila saigada

ഹിമശൈല സൈകത
Year
Language

ഹിമശൈലസൈകത ഭൂമിയില്‍നിന്നുനീ
പ്രണയപ്രവാഹമായ് വന്നൂ
അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന
പ്രഥമോദബിന്ദുവായ് തീര്‍ന്നു

നിമിഷങ്ങള്‍ തന്‍ കൈക്കുടന്നയില്‍ നീയൊരു
നീലാഞ്ജനതീർത്ഥമായി
പുരുഷാന്തരങ്ങളെ കോള്‍മയിര്‍ക്കൊള്ളിക്കും
പീയൂഷവാഹിനിയായി

എന്നെയെനിക്കു തിരിച്ചുകിട്ടാതെ ഞാന്‍
ഏതോദിവാസ്വപ്നമായി
ബോധമബോധമായ് മാറും ലഹരിതന്‍
സ്വേദപരാഗമായ് മാറി

കാലം ഖനീഭൂതമായ്നില്‍ക്കുമക്കര
കാണാക്കയങ്ങളിലൂടെ
എങ്ങോട്ടുപോയി ഞാന്‍ എന്റെ സ്മൃതികളേ
നിങ്ങള്‍ വരില്ലയോ കൂടെ
നിങ്ങള്‍വരില്ലയോ കൂടെ?

himaśailasaigada bhūmiyilninnunī
praṇayapravāhamāy vannū
adigūḍhasusmidamuḽḽilŏdukkunna
prathamodabinduvāy tīrnnu

nimiṣaṅṅaḽ tan kaikkuḍannayil nīyŏru
nīlāñjanadīrtthamāyi
puruṣāndaraṅṅaḽĕ koḽmayirkkŏḽḽikkuṁ
pīyūṣavāhiniyāyi

ĕnnĕyĕnikku tiriccugiṭṭādĕ ñān
edodivāsvapnamāyi
bodhamabodhamāy māṟuṁ laharidan
svedabarāgamāy māṟi

kālaṁ khanībhūdamāynilkkumakkara
kāṇākkayaṅṅaḽilūḍĕ
ĕṅṅoṭṭuboyi ñān ĕnṟĕ smṛtigaḽe
niṅṅaḽ varillayo kūḍĕ
niṅṅaḽvarillayo kūḍĕ?