Himasaila

ഹിമശൈല
Work
Year
Language

ഹിമശൈലസൗന്ദര്യമായ് ഒഴുകുന്ന ശിവഗംഗയായ്
ഉണരുന്നു നീലാംബരി ഏകാന്തരാഗാംബരി
ശതകോടി ജന്മങ്ങള്‍ തേടുന്ന സാന്ത്വനം
പടരുന്ന ഹൃദയാഞ്ജലി
(ഹിമശൈല....)

ഖരഹരപ്രിയരാഗഭാവം ആത്മസുധാമയരാഗം
ഇന്നെന്റെ മനസ്സിന്റെ പുളകിതമന്ത്ര വിപഞ്ചിയിലൊഴുകി
ഖരഹരപ്രിയരാഗഭാവം
ചിത്രവസന്തങ്ങള്‍ പാടുന്ന സ്വര്‍ഗ്ഗീയരാഗം
സഫല മനോരഥരാഗം അസുലഭകാരുണ്യരാഗം
ഉഷസ്സിന്റെ കരവലയങ്ങളില്‍ ലളിതലവംഗ ലതാവലിയാടും ഖരഹരപ്രിയരാഗഭാവം

ശാരദചന്ദ്രിക പെയ്ത നിശീഥത്തില്‍
വിരഹിണി രാധിക പാടിയ ഗാനം
നിത്യകല്യാണവസന്തം തേടിയ
ഗോപാലികമാര്‍ തേങ്ങിയ രാഗം
ശാരദചന്ദ്രിക പെയ്ത നിശീഥത്തില്‍
പ്രമദവനങ്ങളിലെ സ്ത്രീജന്മം
പാടിയ സാന്ദ്രമനോമയരാഗം
ശാരദചന്ദ്രിക പെയ്ത നിശീഥത്തില്‍

സനിസ നിസധനി മഗമ ഗമസമ ധപധ പധമധ
സനിസ നിസ നീനിസാസ ഗാഗസാസ മാമഗാഗ നീനിധാധ
സഗമ ഗമധ മധനി ധനിസ നിസഗ നിസമ നിസപ
മഗരിസ നിധപമ ഗരിസനി ധപ സ പ സ

himaśailasaundaryamāy ŏḻugunna śivagaṁgayāy
uṇarunnu nīlāṁbari egāndarāgāṁbari
śadagoḍi janmaṅṅaḽ teḍunna sāndvanaṁ
paḍarunna hṛdayāñjali
(himaśaila....)

kharaharapriyarāgabhāvaṁ ātmasudhāmayarāgaṁ
innĕnṟĕ manassinṟĕ puḽagidamandra vibañjiyilŏḻugi
kharaharapriyarāgabhāvaṁ
sitravasandaṅṅaḽ pāḍunna svarggīyarāgaṁ
saphala manoratharāgaṁ asulabhagāruṇyarāgaṁ
uṣassinṟĕ karavalayaṅṅaḽil laḽidalavaṁga ladāvaliyāḍuṁ kharaharapriyarāgabhāvaṁ

śāradasandriga pĕyda niśīthattil
virahiṇi rādhiga pāḍiya gānaṁ
nityagalyāṇavasandaṁ teḍiya
gobāligamār teṅṅiya rāgaṁ
śāradasandriga pĕyda niśīthattil
pramadavanaṅṅaḽilĕ strījanmaṁ
pāḍiya sāndramanomayarāgaṁ
śāradasandriga pĕyda niśīthattil

sanisa nisadhani magama gamasama dhabadha padhamadha
sanisa nisa nīnisāsa gāgasāsa māmagāga nīnidhādha
sagama gamadha madhani dhanisa nisaga nisama nisaba
magarisa nidhabama garisani dhaba sa pa sa