ഹിമശൈലസൗന്ദര്യമായ് ഒഴുകുന്ന ശിവഗംഗയായ്
ഉണരുന്നു നീലാംബരി - ഏകാന്തരാഗാംബരി
ശതകോടി ജന്മങ്ങള്‍ തേടുന്ന സാന്ത്വനം
പടരുന്ന ഹൃദയാഞ്ജലി....
(ഹിമശൈല)
ഖരഹരപ്രിയരാഗഭാവം ആത്മസുധാമയരാഗം
ഇന്നെന്റെ മനസ്സിന്റെ പുളകിതമന്ത്ര-
വിപഞ്ചിയിലൊഴുകി ഖരഹരപ്രിയരാഗഭാവം
ചിത്രവസന്തങ്ങള്‍ പാടുന്ന സ്വര്‍ഗ്ഗീയരാഗം
സഫല മനോരഥരാഗം അസുലഭകാരുണ്യരാഗം
ഉഷസ്സിന്റെ കരവലയങ്ങളില്‍ ലളിതലവംഗ-
ലതാവലിയാടും ഖരഹരപ്രിയരാഗഭാവം
ശാരദചന്ദ്രിക പെയ്ത നിശീഥത്തില്‍
വിരഹിണി രാധിക പാടിയ ഗാനം
നിത്യകല്യാണവസന്തം തേടിയ
ഗോപാലികമാര്‍ തേങ്ങിയ രാഗം
ശാരദചന്ദ്രിക പെയ്ത നിശീഥത്തില്‍
പ്രമദവനങ്ങളിലെ സ്ത്രീജന്മം
പാടിയ സാന്ദ്രമനോമയരാഗം
ശാരദചന്ദ്രിക പെയ്ത നിശീഥത്തില്‍
സനിസ നിസധനി - മഗമ ഗമസമ - ധപധ പധമധ
സനിസ നിസ നീനിസാസ ഗാഗസാസ മാമഗാഗ നീനിധാധ
സഗമ ഗമധ മധനി ധനിസ നിസഗ നിസമ നിസപ
മഗരിസ നിധപമ ഗരിസനി ധപ സ പ സ
himaśailasaundaryamāy ŏḻugunna śivagaṁgayāy
uṇarunnu nīlāṁbari - egāndarāgāṁbari
śadagoḍi janmaṅṅaḽ teḍunna sāndvanaṁ
paḍarunna hṛdayāñjali....
(himaśaila)
kharaharapriyarāgabhāvaṁ ātmasudhāmayarāgaṁ
innĕnṟĕ manassinṟĕ puḽagidamandra-
vibañjiyilŏḻugi kharaharapriyarāgabhāvaṁ
sitravasandaṅṅaḽ pāḍunna svarggīyarāgaṁ
saphala manoratharāgaṁ asulabhagāruṇyarāgaṁ
uṣassinṟĕ karavalayaṅṅaḽil laḽidalavaṁga-
ladāvaliyāḍuṁ kharaharapriyarāgabhāvaṁ
śāradasandriga pĕyda niśīthattil
virahiṇi rādhiga pāḍiya gānaṁ
nityagalyāṇavasandaṁ teḍiya
gobāligamār teṅṅiya rāgaṁ
śāradasandriga pĕyda niśīthattil
pramadavanaṅṅaḽilĕ strījanmaṁ
pāḍiya sāndramanomayarāgaṁ
śāradasandriga pĕyda niśīthattil
sanisa nisadhani - magama gamasama - dhabadha padhamadha
sanisa nisa nīnisāsa gāgasāsa māmagāga nīnidhādha
sagama gamadha madhani dhanisa nisaga nisama nisaba
magarisa nidhabama garisani dhaba sa pa sa