Himagiridanaye

ഹിമഗിരിതനയേ
Year
Language

ഹിമഗിരി തനയേ
കുവലയ നയനേ
ഇനിയുമെന്‍ പ്രാര്‍ഥന
കേള്‍ക്കുകയില്ലേ
ഇനിയുമെന്‍ പ്രാര്‍ഥന
കേള്‍ക്കുകയില്ലേ ഹിമഗിരി....

എരിയും പഞ്ചാഗ്നി നടുവില്‍ രാപ്പകല്‍
ഉരുകും ഹ്രിദയവുമായ്
ദേവി നിന്‍ കാരുണ്യ തീര്‍ഥം തേടും
സാവിത്രിയല്ലോ ഞാന്‍ ഹിമഗിരി.........

നിത്യവിരഹമിതു തീരുകയില്ലേ
നെടുമംഗല്യം നല്‍കുകയില്ലേ
കണ്ണുനീര്‍ കടലില്‍ നിന്നു നീ എന്നെ
കരകയറ്റീടുകയില്ലേ
കൊഴിയുമെന്‍ ജന്മം നിന്‍ പദതളിരിലെ
കൂവളത്തിലയായ് മാറ്റുകയില്ലേ ? ഹിമഗിരി.......

himagiri tanaye
kuvalaya nayane
iniyumĕn prārdhana
keḽkkugayille
iniyumĕn prārdhana
keḽkkugayille himagiri....

ĕriyuṁ pañjāgni naḍuvil rāppagal
uruguṁ hridayavumāy
devi nin kāruṇya tīrdhaṁ teḍuṁ
sāvitriyallo ñān himagiri.........

nityavirahamidu tīrugayille
nĕḍumaṁgalyaṁ nalgugayille
kaṇṇunīr kaḍalil ninnu nī ĕnnĕ
karagayaṭrīḍugayille
kŏḻiyumĕn janmaṁ nin padadaḽirilĕ
kūvaḽattilayāy māṭrugayille ? himagiri.......