Hemaambari

ഹേമാംബരി
Work
Year
Language

ഹേമാംബരി തൂമഞ്ജരി ശ്രീരഞ്ജനി നിന്‍
നീലാഞ്ജനമാം മഞ്ജിമയാവാനൊരു
രാവായ് വരുമാരാധകനായ്...
(ഹേമാംബരി)

ഈ അതിരാത്രമാം
രതിയുടെ രസലഹരിയിലൊരു
വിരല്‍നഖമുനമുറിവുകളുടെ
ഈ അതിരാത്രമാം
രതിയുടെ രസലഹരിയിലൊരു
വിരല്‍നഖമുനമുറിവുകളെഴുതാം
കളപ്പുരക്കോലായില്‍ പുകഞ്ഞതെന്‍‍ ജന്മം
ഹവിസ്സുപോല്‍ പടര്‍ന്നതെന്‍ മനസ്സിന്റെ പുണ്യം
മനസ്സു കൊണ്ടുഴിഞ്ഞുവച്ച മദനതപനരാഗം
മന്ത്രമായ് പിടഞ്ഞു നിന്റെ ചുണ്ടിലെന്റെ ധ്യാനം
(ഹേമാംബരി)

ഈ ശുഭരാത്രിയില്‍
മഴയുടെ ഇതളിതളിടുമൊരു
സുഖകരലയമറിയുക വെറുതേ
നിലാവലപ്പുല്‍പ്പായില്‍ തിണര്‍ത്തതെന്‍ ദേഹം
തിടമ്പുപോല്‍ തെഴുത്തതെന്‍ പുരുഷാര്‍ത്ഥസാരം
നിനവു കൊണ്ടറിഞ്ഞുവച്ച വിരഹമധുരഗാനം
നിന്നെ ഞാനറിഞ്ഞുവച്ചതെന്റെ ധന്യഗീതം
(ഹേമാംബരി)

hemāṁbari tūmañjari śrīrañjani nin
nīlāñjanamāṁ mañjimayāvānŏru
rāvāy varumārādhaganāy...
(hemāṁbari)

ī adirātramāṁ
radiyuḍĕ rasalahariyilŏru
viralnakhamunamuṟivugaḽuḍĕ
ī adirātramāṁ
radiyuḍĕ rasalahariyilŏru
viralnakhamunamuṟivugaḽĕḻudāṁ
kaḽappurakkolāyil pugaññadĕn janmaṁ
havissubol paḍarnnadĕn manassinṟĕ puṇyaṁ
manassu kŏṇḍuḻiññuvacca madanadabanarāgaṁ
mandramāy piḍaññu ninṟĕ suṇḍilĕnṟĕ dhyānaṁ
(hemāṁbari)

ī śubharātriyil
maḻayuḍĕ idaḽidaḽiḍumŏru
sukhagaralayamaṟiyuga vĕṟude
nilāvalappulppāyil tiṇarttadĕn dehaṁ
tiḍambubol tĕḻuttadĕn puruṣārtthasāraṁ
ninavu kŏṇḍaṟiññuvacca virahamadhuragānaṁ
ninnĕ ñānaṟiññuvaccadĕnṟĕ dhanyagīdaṁ
(hemāṁbari)