ഹേമാംബരാഡംബരീ ഹേമന്തയാമിനീ
തരൂ - തരൂ - നിന്‍
തിരുവാഭരണത്തളികയില്‍ നിന്നൊരു
നവരത്നമണിമയമഞ്ജീരം (ഹേമാംബരാഡംബരീ)
നവരാത്രിമണ്ഡപപ്പടവുകള്‍ നിറയെ
നക്ഷത്രപുഷ്പങ്ങളലങ്കരിക്കൂ
നവരാത്രിമണ്ഡപപ്പടവുകള്‍ നിറയെ
നക്ഷത്രപുഷ്പങ്ങളലങ്കരിക്കൂ
നഗ്നനഖേന്ദുമരീചികള്‍ക്കിടയില്‍
ചിത്രപട്ടാംബരം വിരിക്കൂ
നൃത്തം - മോഹിനിനൃത്തം ഇതു
സൃഷ്ടി സ്ഥിതിലയനൃത്തം (ഹേമാംബരാഡംബരീ)
യക്ഷകിന്നരവിദ്യാധരരുടെ വീണാനാദം
ദിഗ് ജിത ചഞ്ചല ചഞ്ചല പാദം
ക്ഷീരസാഗരതരംഗമൃദംഗധ്വനിമേളം
ഭൂമിദേവിയുടെ പൊന്നിലത്താളം
നൃത്തം - മോഹിനിനൃത്തം ഇതു
സൃഷ്ടി സ്ഥിതിലയനൃത്തം..
hemāṁbarāḍaṁbarī hemandayāminī
tarū - tarū - nin
tiruvābharaṇattaḽigayil ninnŏru
navaratnamaṇimayamañjīraṁ (hemāṁbarāḍaṁbarī)
navarātrimaṇḍabappaḍavugaḽ niṟayĕ
nakṣatrabuṣpaṅṅaḽalaṅgarikkū
navarātrimaṇḍabappaḍavugaḽ niṟayĕ
nakṣatrabuṣpaṅṅaḽalaṅgarikkū
nagnanakhendumarīsigaḽkkiḍayil
sitrabaṭṭāṁbaraṁ virikkū
nṛttaṁ - mohininṛttaṁ idu
sṛṣṭi sthidilayanṛttaṁ (hemāṁbarāḍaṁbarī)
yakṣaginnaravidyādhararuḍĕ vīṇānādaṁ
dik jida sañjala sañjala pādaṁ
kṣīrasāgaradaraṁgamṛdaṁgadhvanimeḽaṁ
bhūmideviyuḍĕ pŏnnilattāḽaṁ
nṛttaṁ - mohininṛttaṁ idu
sṛṣṭi sthidilayanṛttaṁ..