He saarige

ഹേ ശാരികേ
Work
Year
Language

ഹേ ശാരികേ വിലോലയാം ദേവഗായികേ
വൃന്ദാവനം ശ്യാമ സമ്മോഹം
മൂകമുരളീരവമായ് പൊതിയുമ്പോള്‍
നീലാഞ്ജനം പ്രേമ രാഗാമൃതം
നീചൂടുമീ പൂര്‍വ പുണ്യോദയം
പിന്നെയും പിന്നെയും ഹര്‍ഷമായ് വരം തിരഞ്ഞു

കണ്‍കളില്‍ പൂത്ത കേളീലയം കാവ്യകല്ലോലജാലം
മൂകമായ് കോര്‍ത്തു ചാര്‍ത്തുന്നുവോ താരമന്ദാരഹാരം
ആനന്ദമാം ചിന്തയില്‍ പൊന്നുഴിഞ്ഞുകൊണ്ടു
നീവീണ്ടും പാടിടുമ്പോള്‍
ഈ വേണുവില്‍ ഈ പൊന്‍ വേണുവില്‍ സാഫല്യമായ്
സാന്ദ്രമാം ഗാനബിന്ദുവായ് നീ വരം തിരഞ്ഞു

മാധവം നിന്റെ മണ്‍‌വീണയില്‍ മൌനസംഗീതമാകും
ഗോപിമാര്‍ നിന്റെ വല്ലീഗൃഹം രാസസങ്കേതമാക്കും
തൂവെണ്ണിലാത്തുമ്പികള്‍ കൊണ്ടുവന്ന
പൂന്തേനും പൊന്നും പൂവും
പാല്‍ത്തുള്ളിയും ഈ പൂവല്ലിയും
വാര്‍ത്തിങ്കളും പൊന്‍ താരങ്ങളും
സാന്ദ്രമാം രാത്രി ധന്യമാക്കവേ

he śārige vilolayāṁ devagāyige
vṛndāvanaṁ śyāma sammohaṁ
mūgamuraḽīravamāy pŏdiyumboḽ
nīlāñjanaṁ prema rāgāmṛtaṁ
nīsūḍumī pūrva puṇyodayaṁ
pinnĕyuṁ pinnĕyuṁ harṣamāy varaṁ tiraññu

kaṇgaḽil pūtta keḽīlayaṁ kāvyagallolajālaṁ
mūgamāy korttu sārttunnuvo tāramandārahāraṁ
ānandamāṁ sindayil pŏnnuḻiññugŏṇḍu
nīvīṇḍuṁ pāḍiḍumboḽ
ī veṇuvil ī pŏn veṇuvil sāphalyamāy
sāndramāṁ gānabinduvāy nī varaṁ tiraññu

mādhavaṁ ninṟĕ maṇ‌vīṇayil maൌnasaṁgīdamāguṁ
gobimār ninṟĕ vallīgṛhaṁ rāsasaṅgedamākkuṁ
tūvĕṇṇilāttumbigaḽ kŏṇḍuvanna
pūndenuṁ pŏnnuṁ pūvuṁ
pālttuḽḽiyuṁ ī pūvalliyuṁ
vārttiṅgaḽuṁ pŏn dāraṅṅaḽuṁ
sāndramāṁ rātri dhanyamākkave