He nilaakkili

ഹേ നിലാക്കിളി
Year
Language

ലാല ലാലലാ ലാല ലാലലാ ലാലാ ലാലാലലാ
ഹേയ് നിലാക്കിളീ...നേരമായ്
എന്‍ മനോരഥം സാന്ദ്രമായ്
സ്നേഹദൂതിയായ് യാമിനി...
ഉണരാറായ് കിന്നരൻ‍ .....
ഹേയ് നിലാക്കിളീ...നേരമായ്
എന്‍ മനോരഥം സാന്ദ്രമായ്....

അലകള്‍ തൊഴുതുയരും
മദനലയനദിയില്‍
നീരാടാന്‍ അഴകിന്‍ പിയോണികള്‍
വിടരുന്ന വേളയില്‍
അഴകിന്‍ പിയോണികള്‍.....വിടരുന്ന വേളയില്‍
ഉണരാറായ് കിന്നരൻ .....
ഹേയ് നിലാക്കിളീ...നേരമായ്..........

ലഹരിയൊഴുകി വരും
ഹൃദയമധുവനിയില്‍
ആലോലം വിരിയുന്നു പീലികള്‍
കുളിരുന്നു മര്‍മ്മരം
വിരിയുന്നു പീലികള്‍.....കുളിരുന്നു മര്‍മ്മരം
ഉണരാറായ് കിന്നരൻ ...
(ഹേയ് നിലാക്കിളീ.....)

lāla lālalā lāla lālalā lālā lālālalā
hey nilākkiḽī...neramāy
ĕn manorathaṁ sāndramāy
snehadūdiyāy yāmini...
uṇarāṟāy kinnaran .....
hey nilākkiḽī...neramāy
ĕn manorathaṁ sāndramāy....

alagaḽ tŏḻuduyaruṁ
madanalayanadiyil
nīrāḍān aḻagin piyoṇigaḽ
viḍarunna veḽayil
aḻagin piyoṇigaḽ.....viḍarunna veḽayil
uṇarāṟāy kinnaran .....
hey nilākkiḽī...neramāy..........

lahariyŏḻugi varuṁ
hṛdayamadhuvaniyil
ālolaṁ viriyunnu pīligaḽ
kuḽirunnu marmmaraṁ
viriyunnu pīligaḽ.....kuḽirunnu marmmaraṁ
uṇarāṟāy kinnaran ...
(hey nilākkiḽī.....)