ഹേയ് മിഴിമഴ തോര്‍ന്നുവോ
ഹേയ് കനല്‍ വെയില്‍ ചാഞ്ഞുവോ
ഇതള്‍വാടുമീ കവിളോടു ചേര്‍ന്നു നീ പറയൂ...
മിഴിമഴ തോര്‍ന്നുവോ...
ആരോ അകലേ നിന്‍ വിളികേള്‍ക്കും
അതിലോല മര്‍മ്മരം
ഹേയ് മിഴിമഴ തോര്‍ന്നുവോ...
ഹേയ് കനല്‍ വെയില്‍ ചാഞ്ഞുവോ....
മറന്നുവോ ഈ മകരസന്ധ്യ
നെയ്തെടുത്തൊരോര്‍മ്മകള്‍
നീ നിറവല്ലയോ..
മുറിവേറ്റൊരെന്‍ നെറുകിലുമ്മവെച്ചു പാടുമോ
നീ കിളിയല്ലയോ ...
ചിറകറ്റൊരെന്‍ കഥപറഞ്ഞു നൊന്തുനീറുമോ
നീ തളിരല്ലയോ....
തളരുമ്പൊഴെന്‍ തനുവിലൂടെയൊന്നുലാവുമോ
നീ പുഴയല്ലയോ...
ഒഴുകുമ്പൊഴീ കുയിലുപാടും കൂടുതേടുമോ.....